റമാദിയില്‍ ഐ.എസ് ആക്രമണം; 47 ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടു


ബഗ്ദാദ്: ഇറാഖിലെ തന്ത്രപ്രധാനമായ റമാദി പട്ടണത്തില്‍ ഐ.എസ് നടത്തിയ ആക്രമണ പരമ്പരയില്‍ 47 സൈനികര്‍ കൊല്ലപ്പെട്ടു. നഗരപ്രാന്തത്തിലുള്ള ഖുതൈനിയ, സുവയ്യ ഗ്രാമങ്ങളിലെ സൈനിക ക്യാമ്പുകളാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ഇവിടെ മാത്രം 22 സൈനികര്‍ മരിക്കുകയും 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റമാദിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സഫീറ, അബൂതൈബാന്‍ ഗ്രാമങ്ങളില്‍ സുരക്ഷാസേനയുടെ അകമ്പടിവാഹനങ്ങള്‍ക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 25 സൈനികര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ഡിസംബറിലാണ് റമാദി പട്ടണം ഐ.എസ് നിയന്ത്രണത്തില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചത്. നഗരത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയില്‍ പക്ഷേ, ഐ.എസ് ആധിപത്യം തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.