വാഷിങ്ടണ്‍: സിറിയയിലെ വ്യോമാക്രമണത്തില്‍ ഐ.എസ് ഭീകരന്‍ ഉമര്‍ അല്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഭരണ വകുപ്പും ഇത് സ്ഥിരീകരിച്ച് രംഗത്ത് എത്തി.
ഈ മാസം ആദ്യം നടന്ന വ്യേമാക്രമണത്തില്‍ ഷിസ്ഹാനി കൊല്ലപ്പെട്ടിട്ടില്ളെന്നും ഗുരുതരമായി പരിക്കേല്‍ക്കുകയാണുണ്ടായതെന്നുമുള്ള വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ സ്ഥിരീകരണം. ഐ.എസിന്‍െറ യുദ്ധമന്ത്രിയായി അറിയപ്പെടുന്ന ഉമര്‍ അല്‍ ഷിസ്ഹാനി ഉള്‍പ്പെടെയുള്ള 12 ഭീകരര്‍ ആണ് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പെട്ടെന്നുള്ള രഹസ്യാന്വേഷണ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഷിസ്ഹാനിയും സംഘാംഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുമ്പോഴായിരുന്നു ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.