അബൂദബിയില്‍ ഒരാഴ്ച സൗജന്യ പാര്‍ക്കിങ്

അബൂദബി: ബലിപെരുന്നാളിനോടനുബന്ധിച്ച് അബൂദബിയില്‍ ഏകദേശം ഒരാഴ്ച സൗജന്യ പാര്‍ക്കിങ് അനുവദിച്ചതായി നഗരസഭാകാര്യ-ഗതാഗത വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 11ന് അര്‍ധരാത്രി മുതല്‍ 17ന് രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്ങിന് അനുമതി നല്‍കിയത്. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും വകുപ്പ് അധികൃതര്‍ വാഹന ഉടമകളോട് നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.