ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറിയതോടെ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബൈഡൻ ഭരണകാലത്ത് യു.എസിന്റെ വൈസ് പ്രസിഡന്റായിരുന്നു ഇന്ത്യൻ വംശജയായ കമല. യു.എസ് വൈസ് പ്രസിഡന്റാകുന്ന ആദ്യവനിതയും. കമലയിലൂടെ യു.എസിന് ആദ്യമായി ഒരു വനിത പ്രസിഡന്റിനെ ലഭിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതിനിടയിൽ ബോളിവുഡ് നടി മല്ലികാ ഷെറാവത്തിന്റെ പഴയ പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്. കൃത്യമായി പറഞ്ഞാൽ 2009 ജൂൺ 23നാണ് മല്ലിക ഇങ്ങനെയൊരു പ്രവചനം നടത്തിയത്. കുറച്ചു വർഷം മുമ്പ് യു.എസിലേക്ക് കുടിയേറിയതാണ് മല്ലികയും. 'യു.എസ് പ്രസിഡൻറാകുമെന്ന് കരുതുന്ന ഒരു സ്ത്രീയുമായി വിനോദ പരിപാടിയിൽ ഏർപ്പെടുന്നത് രസകരമായിരിക്കും.'-എന്നാണ് മല്ലിക അന്ന് ട്വീറ്റ് ചെയ്തത്. ആ ട്വീറ്റാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. 15 വർഷം മുമ്പുള്ള പോസ്റ്റാണിത്. മല്ലിക അന്ന് പറഞ്ഞ അതേ ആളാണ് 2024ൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്.-എന്നാണ് പഴയ ട്വീറ്റ് കുത്തിപ്പൊക്കി ഒരാൾ കുറിച്ചത്.
2004ൽ മർഡർ എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ മല്ലിക അരങ്ങേറ്റം തുടങ്ങിയത്. രണ്ടു തവണ യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുമായി മല്ലിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജീവിതത്തിലെ ധന്യനിമിഷങ്ങളിലൊന്നായാണ് അതിനെ അവർ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.