ഈദ് ദിനത്തിൽ സിറിയയിൽ വ്യോമാക്രമണം: നൂറോളം പേർ കൊല്ലപ്പെട്ടു

ഡമാസ്ക്കസ്: ഈദ് ദിനത്തില്‍ സിറിയയിലുണ്ടായ വ്യാപക വ്യോമാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ നഗരങ്ങളായ അലപ്പോയിലും ഇദ്‌ലിബിലുമാണ് ആക്രമണം ഉണ്ടായത്. ഈ നഗരങ്ങളിലെ വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ഇദ്‌ലിബ് പ്രവിശ്യയുടെ തലസ്ഥാനമായ ഇദ്‌ലിബ് നഗരത്തില്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ആക്രമണത്തിൽ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

സിറിയന്‍ യുദ്ധവിമാനങ്ങളോ സഖ്യകക്ഷിയായ റഷ്യയുടെ വിമാനങ്ങളോ ആണ് ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. അലപ്പോയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ കനത്തിരുന്നു. ഈദ് ആഘോഷങ്ങള്‍ തുടങ്ങുന്ന തിങ്കളാഴ്ച വൈകുന്നേരം വെടിനിര്‍ത്തല്‍ ആരംഭിക്കാനായിരുന്നു അമേരിക്കയും റഷ്യയും തമ്മിലെത്തിയ കരാറിലെ പ്രധാന തീരുമാനം. ഇറാനും ലെബനീസ് സൈനിക ഗ്രൂപ്പ് ഹിസ്ബുള്ളയും കരാറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.