കാബൂൾ: അഫ്ഗാനിസ്താനിൽ വിവിധ ആക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിൽ അക്രമം അവസാനിപ്പിക്കണെമന്ന് യു.എന്നിെൻറ പുതിയ അഭ്യർഥനക്കു പിന്നാലെയാണ് കൊല നടന്നത്. കാബൂളിന് വടക്കുള്ള പർവാൻ പ്രവിശ്യയിൽ തോക്കുധാരികൾ പള്ളിയിൽ കയറി 11 പേരെ കൊന്നു.
ചൊവ്വാഴ്ച തന്നെ, പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ ഒരു സംഘം ആക്രമിച്ച് മൂന്നു സഹോദരങ്ങളെ വധിച്ചു. ഇതിെൻറ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ അറിയിച്ചു. അതിനിടെ, വടക്കുപടിഞ്ഞാറൻ മേഖലയിൽ സർക്കാർ അനുകൂല സായുധ സംഘത്തിെൻറ നിയന്ത്രണത്തിലുള്ള കേന്ദ്രം താലിബാൻ ആക്രമിച്ച് ഒമ്പതുപേരെ വധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.