ചൈനയിൽ കുട്ടികൾക്കു നേരെ കാർ പാഞ്ഞുകയറി; അഞ്ച്​ മരണം, 18 കുട്ടികൾക്ക്​ പരിക്ക്​

ബെയ്​ജിങ്​: ഉത്തര ചൈനയിൽ സ്​കൂൾ വിദ്യാർഥികൾക്കു നേരെ കാർ പാഞ്ഞു കയറിയതിനെ തുടർന്ന്​ അഞ്ച്​ കുട്ടികൾ മരിക്കുകയും 18 കുട്ടികൾക്ക്​ പരിക്കേൽക്കുകയും ​െചയ്​തു.

ലിയോനിങ്​ പ്രവിശ്യയിൽ ഹുലുഡാവോ എന്ന തീരദേശ നഗരത്തിൽ വ്യാഴാഴ്​ച ഉച്ചയോടെയാണ്​ സംഭവം. സ്​കൂളിനു മുമ്പിലുള്ള തെരുവിൽ വരിയായി നിന്ന്​ റോഡ്​ മറി കടക്കുകയായിരുന്ന കുട്ടികൾക്കു നേരെ കാർ പാഞ്ഞു കയറി അപകടം സംഭവിക്കുകയായിരുന്നു. കാർ ഡ്രൈവറെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

മനപൂർവ്വം സൃഷ്​ടിക്കുന്ന അപകടം ചൈനയിൽ നിരവധിയാണ്​. അതിനാൽ അപകട കാരണത്തെ കുറിച്ച്​ പൊലീസ്​ അന്വേഷിക്കുകയാണ്​. കഴിഞ്ഞ മാസം നിങ്​ബോ നഗരത്തിൽ വെച്ച്​ ഒരാൾ കത്തിയുമേന്തി കാൽനടയാത്രക്കാർക്കു നേരെ വാഹനമോടിച്ചു കയറ്റി രണ്ടു പേരെ കൊലപ്പെടുത്തുകയും 16 പേരെ പരിക്കേൽപ്പിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - 5 dead,18 injured after car rams children near school in China -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.