കാബൂൾ: അഫ്ഗാനിസ്താനിൽ വാട്സ് ആപിന് താത്കാലിക വിലക്ക്. സുരഷാ പ്രശ്നം ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത്.
അഫ്ഗാൻ സുരക്ഷാ ഡയറക്ടേറ്റിന്‍റെയും , രഹസ്യാന്വോഷണ വിഭാഗത്തിന്‍റെയും നിർദേശത്തെ തുടർന്നാണ് വാട്സ് ആപിന് രാജ്യത്ത് താത്കാലിക നിരോധനം ഏർപ്പെടുത്തുന്നതെന്ന് വാർത്താ വിനിമയ മന്ത്രാലയ വക്താവ് അറിയിച്ചു. എല്ലാ സ്വാകാര്യ ടെലികോം കമ്പനികളോടും വാട്സ് ആപ്, ടെലഗ്രാം തുടങ്ങിയ മെസേജിങ്ങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ അഫ്ഗാൻ ഗവൺമെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വരെയും ഇൗ ആപ്ലിക്കേഷനുകൾ പ്രവർത്തിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള സലാം ടെലികോം കമ്പനി ഇവയുടെ സേവനങ്ങൾ നിർത്തി വെച്ചതായി അറിയിച്ചിട്ടുണ്ട്.
വാട്സ് ആപിന് ഏർപ്പെടുത്തിയ വിലക്ക് ആവിഷ്കാര സ്വതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ഇത്തരത്തത്തിൽ നാളെ മാധ്യമങ്ങൾക്കെതിരെ തിരിയാനും ഇവർ മടിക്കില്ലെന്നും എൻ.എ.ഐ സംഘടന വക്താവ് ആരോപിച്ചു. ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എൻ.എ.ഐ.
താത്കാലിക നിരോധനത്തിന്‍റെ കാരണം ഇത് വരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ വാട്സ് ആപിനെ പറ്റി പരാതികൾ വന്നതിനെ തുടർന്ന് പുതിയ സാങ്കേതിക വിദ്യ ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിക്കാനാണ് താത്കാലിക നിരോധനമെന്നാണ് വാർത്താവിനിമയ മന്ത്രാലയത്തിന്‍റെ വിശദീകരണം. നിരോധനം ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുളള കടന്നു കയറ്റമാണെന്നുള്ള ആരോപണങ്ങളും മന്ത്രാലയം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.