സിറിയയിലെ അല്‍ബാബില്‍ കാര്‍ബോംബാക്രമണം; 51 മരണം

ഡമസ്കസ്:  സിറിയയിലെ അല്‍ബാബിലെ ഗ്രാമത്തില്‍ ഐ.എസ് നടത്തിയ കാര്‍ ബോംബാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ വിമതര്‍ ഐ.എസില്‍നിന്ന് മോചിപ്പിച്ച പ്രദേശത്തെ ചെക്പോയന്‍റുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഫ്രീ സിറിയന്‍ ആര്‍മി അംഗങ്ങളുമുണ്ട്. തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി സ്ഥിരീകരിച്ചു. എന്നാല്‍, ഇവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ആളുകള്‍ കൂടിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നതിനാല്‍ സിവിലിയന്മാരാണ് കൊല്ലപ്പെട്ടവരിലേറെയും. ആഴ്ചകളോളം നീണ്ട യുദ്ധത്തിന് ശേഷമാണ് ഈ പ്രദേശം ഐ.എസില്‍നിന്ന് മോചിപ്പിച്ചത്.

അല്‍ബാബില്‍നിന്ന് പുറത്തുപോകുന്നതിന് അനുമതി വാങ്ങാനത്തെിയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടനിലെ സിറിയന്‍ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നിരവധി സിറിയന്‍ വിമത സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷം പ്രധാനമായും ബശ്ശാര്‍ അല്‍അസദ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സേനയും വിമതരും തമ്മിലാണ്.

ബശാറിന് പിന്തുണ നല്‍കിക്കൊണ്ട് റഷ്യയും ഇറാനും ശിയാ സേനകളും രംഗത്തുണ്ട്. വിമതര്‍ക്ക് അമേരിക്ക, തുര്‍ക്കി, ചില ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുടെയും പിന്തുണ ലഭിക്കുന്നു. ഇത് കൂടാതെ ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ മോചിപ്പിക്കുന്നതിന് ഇരു വിഭാഗവും ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Tags:    
News Summary - Car bomber kills 45

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.