ബെയ്ജിങ്: രാജ്യത്തിെൻറ സൈനികശേഷി ചൈന ഗണ്യമായി വർധിപ്പിക്കുന്നു. ഇതിെൻറ ഭാഗമായി 2018ലെ ബജറ്റിൽ പ്രതിരോധ വിഭാഗത്തിനുള്ള വിഹിതം 8.1 ശതമാനം വർധിപ്പിച്ചു. 1.11 ട്രില്യൺ യുവാനാണ് (13 ലക്ഷം കോടി രൂപ) സൈന്യത്തിന് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയിൽ ഇന്ത്യ ചെലവഴിക്കുന്നതിെൻറ മൂന്നു മടങ്ങ് അധികം തുകയാണിത്.
നാഷനൽ പീപ്ൾസ് കോൺഗ്രസിെൻറ ഉദ്ഘാടന സെഷനിലാണ് ബജറ്റ് അവതരിപ്പിച്ചത്. സൈന്യത്തെ കൂടുതൽ ആധുനികീകരിക്കുന്നതിെൻറ ഭാഗമായാണ് ഉയർന്ന തുക ചെലവഴിക്കുന്നതെന്ന് കോൺഗ്രസിനെ അഭിസംബോധന ചെയ്ത ചൈനീസ് പ്രീമിയർ ലി കെക്വിയാങ് പറഞ്ഞു. അതേസമയം, ഇതരരാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ സൈനികയിനത്തിൽ തങ്ങളുടെ പ്രതിശീർഷ ചെലവ് വളരെ കുറവാണെന്ന് ചൈനീസ് വക്താവ് വിശദീകരിച്ചു. പീപ്ൾസ് ലിബറേഷൻ ആർമിയുടെ അംഗബലം മൂന്നു ലക്ഷം കുറച്ചതായും ലി കെക്വിയാങ് അറിയിച്ചു. അംഗബലത്തിൽ ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈന.
സൈനിക ഇനത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യം അമേരിക്കയാണ്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.