വാഷിങ്ടൺ: സ്വന്തം പാർട്ടിയിൽ കടുത്ത എതിർപ്പുകൾ ഉയർന്നിട്ടും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മത്സരത്തിൽനിന്ന് പിന്മാറാതെ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി തിരിച്ചെത്തുമെന്ന് കോവിഡ് സ്ഥിരീകരിച്ച് ഡെലവെയറിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുന്ന അദ്ദേഹം അറിയിച്ചു.
ഡോണൾഡ് ട്രംപിന്റെ ഇരുണ്ട ഭാവിക്കൊപ്പമല്ല അമേരിക്കക്കാരായ നമ്മളെന്നും ഒരുമിച്ച് ഒരു പാർട്ടി എന്ന നിലക്കും ഒരു രാജ്യമെന്ന നിലക്കും അദ്ദേഹത്തെ നമ്മൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നും 81കാരനായ ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നതിനിടെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്താൻ ബൈഡന് കഴിയുമോ എന്ന കാര്യത്തിൽ ഡെമോക്രാറ്റുകൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.