ആംസ്റ്റർഡാം: മുസ്‍ലിംകൾക്കെതിരെ പോസ്റ്റിട്ടതിന് പിന്നാലെ അയൽവാസിയെ വെടിവെച്ച് കൊന്ന് നെതർലാൻഡ് പൗരൻ. 25കാരനായ ഹമാസ് എൽ ബാഗ്ദാദിയാണ് നെതർലാൻഡിൽ വെച്ച് കൊല്ലപ്പെട്ടത്. ജെർബൻ വാൻ വിൽമെറാണ് കൊലപാതകം നടത്തിയത്. മുസ്‍ലിംകളെ വംശീയമായി അധിക്ഷേപിക്കുന്ന പോസ്റ്റാണ് ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
പോസ്റ്റിട്ടതിന് പിന്നാലെ വീടിന് പുറത്തേക്കിറങ്ങി ഇയാൾ ബാഗ്ദാദിക്ക് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ബാഗ്ദാദിയുടെ ഭാര്യയും രണ്ട് വയസായ കുട്ടിയും ബാത്റൂമിൽ പോയി ഒളിച്ചാണ് രക്ഷപ്പെട്ടത്. ബാത്റൂമിന്റെ വാതിലിനടുത്തേക്ക് എത്തി നിങ്ങളെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം, പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, വിൽമെറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിറയെ മുസ്‍ലിം വിരുദ്ധ പോസ്റ്റുകളാണ്. നിലവിൽ ഡച്ച് പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്.
നേരത്തെ ഇസ്രായേൽ ആക്രമണങ്ങളിൽ ഫലസ്തീനിൽ കുട്ടികളുൾപ്പടെ കൊല്ലപ്പെടുന്നതിൽ സന്തോഷം രേഖപ്പെടുത്തിയുള്ള പോസ്റ്റുകൾ ഇയാൾ പങ്കുവെച്ചിട്ടുണ്ട്. മുസ്‍ലിംകൾക്കെതിരായി വിദ്വേഷം ജനിപ്പിക്കുന്നതാണ് ഇയാളുടെ പോസ്റ്റുകളെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.