ബീജിങ്: കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്കും പാകിസ്താനുമിടക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന. നിയന്ത്രണ രേഖക്കടുത്ത് അസ്വസ്ഥത നിലനിൽക്കുന്നത് പ്രദേശത്തൊട്ടാകെ അസമാധനവും അരക്ഷിതത്വവും ഉണ്ടാകുന്നതുകൊണ്ടാണ് ഈയൊരു ദൗത്യവുമായി മുന്നോട്ടുവരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബീജിങ്ങിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാർഥകമായ ചർച്ചകൾ നടത്തി ഉഭയകക്ഷി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ഇസ്ലാമാബാദിനോടും ന്യൂഡൽഹിയോടും അദ്ദേഹം ആവശ്യപ്പെട്ടു.
സിക്കിമിലെ ഡോക് ലാമിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് ചില മാധ്യപ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചു. ചൈനീസ് മണ്ണിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചാൽ എത്രയും പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ നിലനിൽക്കുന്നുള്ളൂവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.