ബെയ്ജിങ്: യു.എസിനു ശക്തമായ താക്കീതുമായി തർക്ക ദ്വീപായ ദക്ഷിണ ചൈന കടലിൽ ചൈനയുടെ ബോംബറുകൾ പറന്നിറങ്ങി. ചൈനയുടെ നടപടി മേഖലയെ അസ്ഥിരമാക്കുന്നതും സംഘർഷത്തിനിടയാക്കുന്നതുമാണെന്ന് യു.എസ് പ്രതികരിച്ചു.
എച്ച്-6കെ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് പറന്നിറങ്ങിയതെന്ന് ചൈനീസ് വ്യോമസേന വിഭാഗം അറിയിച്ചു. നേരത്തേ, ഇൗ വിമാനത്തിന് ദ്വീപിന് മുകളിലൂടെ പറക്കാൻ പരിശീലനം നൽകിയിരുന്നു. മേഖലയിലെ സുരക്ഷ പ്രശ്നങ്ങൾ തടയാൻ ഇതുകൊണ്ടു സാധിക്കുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്ൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു.
വിമാനങ്ങൾ പറന്നുയരുന്നതും ലാൻഡു ചെയ്യുന്നതുമുൾപ്പെടെയുള്ള ഫോേട്ടാകളും പീപ്ൾസ് ഡെയ്ലി പുറത്തുവിട്ടു. ദക്ഷിണ ചൈന കടലിൽ ചൈന സൈനികവത്കരണം വ്യാപിപ്പിക്കുകയാണെന്ന് പെൻറഗൺ കുറ്റപ്പെടുത്തി. ദക്ഷിണചൈന കടലിൽ ചൈനക്കൊപ്പം, വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ, തായ്വാൻ എന്നീ രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നുണ്ട്. ദ്വീപിെൻറ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്്. മേഖലയിൽ യു.എസ് സ്വാധീനം വർധിപ്പിക്കുന്നത് ചൈനയെ ആശങ്കയിലാഴ്ത്തിയിരുന്നു.
ദക്ഷിണ ചൈന കടലില്‍ കൃത്രിമ ദീപ് നിർമിച്ച് യുദ്ധവിമാനങ്ങള്‍ക്കിറങ്ങാന്‍ സാധിക്കുന്ന റണ്‍വേയും കപ്പലുകള്‍ക്കായി തുറമുഖവും നിര്‍മിക്കുന്ന ചൈനയുടെ നടപടിയെ യു.എസ് വിമർശിച്ചിരുന്നു. അത് തടയാൻ പടക്കപ്പലയക്കാനും യു.എസ് തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.