ബെയ്ജിങ്: സിക്കിമിലെ അതിർത്തി പ്രശ്നത്തിൽ ഇന്ത്യ ലജ്ജയില്ലാതെയാണ് അന്തരാഷ്ട്ര സമൂഹത്തിന് മുന്നിൽ പെരുമാറുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ. 1962ലെ യുദ്ധത്തിൽ സംഭവിച്ചതിനേക്കാൾ നഷ്ടമാണ് ഇന്ത്യൻ സേനക്ക് സഹിക്കേണ്ടി വരികയെന്നും ചൈനീസ് മാധ്യമങ്ങൾ താക്കീത് ചെയ്യുന്നു. ചൈനയുടെ ദേശീയ മാധ്യമമായ ഗ്ളോബൽ ടൈംസിെൻറ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കെതിരെ രൂക്ഷവിമർശനം.
ഡോങ്ലോങ്ങിൽ സൈന്യത്തിെൻറ ശക്തി തെളിയിക്കാമെന്ന് ന്യൂഡൽഹി കരുതുന്നുണ്ടെങ്കിൽ തങ്ങളും യുദ്ധമുഖത്ത് സജ്ജരാകും. ചൈനയും സൈന്യത്തിെൻറ ശക്തി തെളിയിക്കുമെന്നു തന്നെ ഇന്ത്യയോട് പറയാനുള്ളത് . 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യയെന്ന ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുടെയും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിെൻറയും പ്രസ്താവനകൾ പരാമർശിച്ചുകൊണ്ടാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
ചൈനയുടെ ഡോങ്ലോങ് ഏരിയയെ തർക്ക മേഖലയാക്കി അതിലൂടെയുളള റോഡ് നിർമാണം തടയാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സിലിഗുരി കോറിഡോർ വിച്ഛേദിച്ചുകൊണ്ടാണ് ചൈന റോഡ് നിർമ്മാണം നടത്തുന്നതെന്ന സംശയത്തിെൻറ പേരിലാണ് ഇന്ത്യ ശീതയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്. പ്രക്ഷുബ്ധമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതിന് നയതന്ത്രപ്രധാനമായ മേഖലയായതുകൊണ്ടാണ് ഇന്ത്യ സിലിഗുരി കോറിഡോർ കടന്നുപോകുന്ന പ്രദേശത്തെ കൈവശപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് സൈന്യം റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ആഘോഷം നടത്തിയതിെൻറ പിറകെയാണ് ഭൂട്ടാൻ പ്രദേശമായ ഡോക്ലയെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ തർക്കമുടലെടുത്തത്. ഡോക്ല ചൈനയുടെ കൈവശമുള്ള ഡോങ്ലോങ് മേഖലയുടെ ഭാഗമാണെന്നാണ് ചൈനീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.