ഇസ് ലാമാബാദ്: അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ സഹോദരൻ ഷെഹബാസ് ശരീഫ് വീണ്ടും അറസ്റ്റിൽ. റംസാൻ ഷുഗർ മിൽസ് അഴിമതി കേസിലാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) ആണ് ഷെഹബാസിനെ അറസ്റ്റ് ചെയ്തത്.
നിലവിൽ ആഷിയാന ഹൗസിങ് സ്ക്രീം കേസിൽ ഷെഹബാസ് എൻ.എ.ബി കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഷെഹബാസിനെ ഇന്ന് ലാഹോറിലെ എൻ.എ.ബി കോടതിയിൽ ഹാജരാക്കിയിരുന്നു.
പാക് പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്ന ഷെഹബാസ് ഷുഗർ മില്ലിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് 500 ദശലക്ഷം രൂപ അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന വാർത്ത എക്സ്പ്രസ് ട്രൈബ്യൂൺ പത്രം പുറത്തുവിട്ടിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന നവാസ് ശരീഫിന് പകരം പാകിസ്താൻ മുസ് ലിം ലീഗ് -നവാസ് വിഭാഗത്തിന്‍റെ അധ്യക്ഷനാണ് ഷെഹബാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.