ഐലനും ഇംറാനും ശേഷം സിറിയയില്‍ വീണ്ടും കുരുന്നുവേട്ട- വിഡിയോ

ഡമസ്കസ്: സിറിയയില്‍ കുരുന്നുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. തുര്‍ക്കി കടലോരത്ത് മുഖം പൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിക്കും ബോംബാക്രമണത്തില്‍ മാരകമായി പരിക്കേറ്റ ഇംറാനും ശേഷം ആക്രമണത്തില്‍ കാലുകള്‍ തകര്‍ന്ന ബാലന്‍ ലോകത്തിന്‍െറ നൊമ്പരമാകുന്നു.  ഇദ്ലിബ് പ്രവിശ്യയില്‍ വ്യാഴാഴ്ച ബശ്ശാര്‍ സൈന്യത്തിന്‍െറ ബാരല്‍ ബോംബ് ആക്രമണത്തില്‍ കാലുകള്‍ തകര്‍ന്ന ഒമ്പതു വയസ്സുകാരന്‍  അബ്ദുല്‍ ബാസിത് അല്‍സതൂഫിന്‍െറ ദൈന്യചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ബാസിതിനെ ചികിത്സക്കായി തുര്‍ക്കിയിലേക്കു കൊണ്ടുപോകുന്നു

ആക്രമണത്തിനുശേഷം എഴുന്നേറ്റുനടക്കാന്‍ ശ്രമിച്ച കുട്ടി നിലത്തേക്കു വീണപ്പോള്‍ അലറിക്കരഞ്ഞ് പിതാവിന്‍െറ സഹായം തേടുന്ന ചിത്രങ്ങളാണ്  പ്രചരിക്കുന്നത്. കുട്ടിയെ ഉടന്‍ ഇദ്ലിബിലെ പ്രാഥമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്ക് തുര്‍ക്കിയിലെ ആശുപത്രിയിലേക്ക് മാറ്റി. മകനെ ആശുപത്രിയിലത്തെിച്ച് വീട്ടിലേക്ക് ഓടിയത്തെിയ പിതാവിനെ കാത്തിരുന്നത് ജീവനറ്റ കുടുംബാംഗങ്ങളായിരുന്നു.  ബാസിതിന്‍െറ ഉമ്മയുള്‍പ്പെടെ ആ കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്.  ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് അവരുടെ വീട്ടിനു മേല്‍ ബോംബ് പതിച്ചത്.

 

Tags:    
News Summary - 'Daddy, Pick Me Up!' Screams Nine-Year-Old Syrian Boy After His Legs Blow Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.