ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയക്ക് മറ്റൊരു അഴിമതിക്കേസിൽ കൂടി തടവ്. സിയ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ പേരിൽ ഖാലിദ സിയയും മറ്റു മൂന്നു പേരും അധികാര ദുർവിനിയോഗം നടത്തിയതായും അജ്ഞാത കേന്ദ്രങ്ങൾ വഴി ഫണ്ട് ശേഖരണം നടത്തിയതായും തെളിഞ്ഞതായി വ്യക്തമാക്കി വിചാരണക്കോടതിയാണ് ഖാലിദ സിയക്ക് ഏഴു വർഷം തടവ് വിധിച്ചത്.
കേസിൽ വിചാരണക്കോടതി വിധി പ്രഖ്യാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഖാലിദ സിയ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയായിരുന്നു കോടതി വിധി.
ഭർത്താവും മുൻ പ്രസിഡൻറുമായ സിയാവുർറഹ്മാെൻറ പേരിലുള്ള അനാഥാലയത്തിെൻറ ഫണ്ടിൽ ക്രമക്കേട് കാണിച്ചു എന്ന കേസിൽ അഞ്ചു വർഷം തടവിന് വിധിക്കപ്പെട്ട ഖാലിദ ഫെബ്രുവരി മുതൽ ജയിലിലാണ്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷയായ ഖാലിദ സിയ 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും പ്രധാനമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.