ടോേക്യാ: വടക്കൻ ജപ്പാനിലെ സപ്പോറോയിൽ റസ്റ്റാറൻറിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 42പേർക്ക് പരിേക്കറ്റ ു. ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളിലുള്ളവർക്കടക്കം പരിക്കേറ്റു. പാചകവാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപെട്ടവരിൽ പലരും കുട്ടികളാണെന്നും മരംകൊണ്ട് നിർമിച്ച റസ്റ്റാറൻറ് പൂർണമായും കത്തിനശിച്ചതായും പ്രാദേശിക സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.