ദോഹ: 1967ലെ അതിര്‍ത്തിപ്രകാരമുള്ള ഫലസ്തീന് രാഷ്ട്രത്തെ മാത്രം അംഗീകരിക്കുന്ന പുതിയ രാഷ്ട്രീയ നയവുമായി ഹമാസ്. 1967ലെ അതിര്‍ത്തിപ്രകാരം ഫലസ്തീന് രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രായേലിനെ അംഗീകരിക്കുന്നില്ലെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പ്രഖ്യാപിച്ചു.
ഫലസ്തീനില്‍ നിലനില്‍ക്കുന്നത് മതപരമായ സംഘര്‍ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരുന്നു മിശ്അലിെൻറ പ്രഖ്യാപനം. ഫലസ്തീന് പ്രശ്നത്തില്‍ ഹമാസിെൻറ മുന്‍നിലപാടുകളിലൂന്നിയാണ് മിശ്അല്‍ പുതിയ നയപ്രഖ്യാപനം നടത്തിയത്. ഹമാസിെൻറ പോരാട്ടം ജൂതമത വിശ്വാസികള്‍ക്കെതിരല്ലെന്നും ഫലസ്തീന് ഭൂമി കൈയേറി കുടിയേറ്റം നടത്തുന്ന സയണിസ്റ്റുകള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
1967ല്‍ ഇസ്രായേൽ യുദ്ധത്തിലൂടെ പിടിച്ചെടുത്ത കിഴക്കന്‍ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവകൂടി ഉൾക്കൊള്ളുന്നതാണ് ഫലസ്തീന് രാഷ്ട്രം. ഫലസ്തീെൻറ ഒരിഞ്ച് സ്ഥലവും വേണ്ടെന്നുവെക്കില്ല. എത്രകാലം കുടിയേറ്റം തുടര്‍ന്നാലും എത്ര സമ്മര്‍ദമുണ്ടായാലും അതിന് തടസ്സമാവില്ല. ഫലസ്തീനെ പൂര്‍ണമായും ഒഴിപ്പിക്കുന്നതല്ലാത്ത ഒരു ആശയത്തെയും ഹമാസ് അംഗീകരിക്കുന്നില്ല. 1967 ജൂണ്‍ നാലിലെ നിയമപ്രകാരം ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രത്തെയാണ് ഹമാസ് അംഗീകരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങാന്‍ സ്വാതന്ത്ര്യമനുവദിക്കുന്ന സംവിധാനത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും മിശ്അൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.