ജറൂസലം: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനം ഫലസ്തീനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യ. തീരുമാനത്തെ നേരിടാൻ മൂന്നാം ഇൻതിഫാദക്കും അദ്ദേഹം ആഹ്വാനം ചെയ്തു. ഗസ്സ സിറ്റിയിൽ ട്രംപിെൻറ പ്രഖ്യാപനത്തിനുശേഷം സംസാരിക്കുകയായിരുന്നു ഹനിയ്യ.
ഫലസ്തീൻ സമാധാന ശ്രമങ്ങൾക്ക് തുരങ്കംവെക്കുന്ന നടപടിയാണിത്. ഒത്തുതീർപ്പു നടപടിക്രമങ്ങളും ഒാസ്േലാ ഉടമ്പടിയും ഇല്ലാതാക്കിയിരിക്കുന്നു. യു.എസിേൻറത് സമാധാന ലംഘനമാണ്. സയണിസ്റ്റ് ശത്രുക്കളെ ചെറുത്തു തോൽപിക്കാൻ മൂന്നാം ഇൻതിഫാദ അനിവാര്യമായിരിക്കുന്നുവെന്നും ഹനിയ്യ വ്യക്തമാക്കി. ജറൂസലം ഫലസ്തീനികളുടേതാണ്.
ചരിത്രം തിരുത്തുന്ന നടപടിയിലൂടെ ഫലസ്തീനികളെ അടിച്ചമർത്താനുള്ള നീക്കമാണ് യു.എസിേൻറത്. എത്രയും പെെട്ടന്ന് ചെറുത്തുനിൽപിനായുള്ള നടപടികൾ ആലോചിക്കണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.