അൽബാദ്(ഫിലിപ്പീൻസ്): നിറയെ ഇരട്ടക്കുട്ടികളുമായി വിസ്മയിപ്പിക്കുകയാണ് ഫിലിപ്പീൻസിലെ അൽബാദ് എന്ന കുഞ്ഞ് ദ്വീപ്. ജനസംഖ്യ 15,000ത്തിൽ താഴെ മാത്രം. എന്നാലോ 100ഒാളം ഇരട്ടകൾ ഇൗ ദ്വീപിൽ ഇപ്പോൾ ഉണ്ട്. 86 വയസ്സുള്ള യുഡോഷ്യയും അേൻറാണിയയും മുതൽ നാലുമാസക്കാരായ ജിയാനും ജോണും വരെ. പുറമെനിന്ന് വരുന്നവരെ വിസ്മയിപ്പിക്കും ഇൗ കാഴ്ച. ഒേര വസ്ത്രത്തിൽ ഇവർ നിൽക്കുേമ്പാൾ വീട്ടുകാർക്കുപോലും തിരിച്ചറിയാൻ പ്രയാസം.
19ാം വയസ്സിലാണ് യുഡോഷ്യയുടെ വിവാഹം നടന്നത്. വിവാഹത്തിെൻറ ആദ്യ നാളുകളിൽ തെൻറ ഭർത്താവിന് തന്നെ മാറിപ്പോവുമായിരുന്നുവെന്ന രസകരമായ ഒാർമ ഇവർ പങ്കുവെക്കുന്നു. ഇത് പ്രശ്നങ്ങളിലേക്ക് നീങ്ങിയപ്പോൾ മൂക്കിനു മുകളിൽ ഉള്ള മറുക് അടയാളമായി കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് യുേഡാഷ്യ പറയുന്നു.
ഗർഭിണിയായപ്പോൾ താൻ പതിവായി രണ്ട് വാഴപ്പഴം കഴിച്ചിരുന്നതായും അതാണ് ഇരട്ടകളെ പ്രസവിച്ചതെന്നുമാണ് ഇസബെല്ലയുടെയും അലക്സയുടെയും മാതാവ് പറയുന്നത്. കാഴ്ചയിൽ ഒരു വ്യത്യാസവുമില്ലാത്ത 14കാരികളായ ജെന്നക്കും ജീനിനും എന്നാൽ, അഭിരുചികൾ രണ്ടാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത വേഷങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെടുക. അമ്മക്കുതന്നെ തിരിച്ചറിയാൻ പ്രയാസമായതിനാൽ ജേൻ നികോളെയും ജെന്നി നികോളെയും വ്യത്യസ്ത വസ്ത്രങ്ങളാണ് അണിയുന്നത്.
വ്യത്യസ്ത ലിംഗത്തിൽപെട്ട ഇരട്ടകളും ധാരാളം. അൽബാദിൽ പിറക്കുന്ന ഇരട്ടകളുടെ എണ്ണത്തിൽ അടുത്തിടെയായി ഗണ്യമായ വർധനവാണ് ഉണ്ടാവുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്താണ് ഇതിന് കാരണമെന്ന് ആർക്കും അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.