ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ വീണ്ടും ഇസ്രായേലിെൻറ വ്യോമാക്രണം. റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായാണ് ഹമാസിെൻറ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിെൻറ വിശദീകരണം. ഹമാസിെൻറ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിെൻറ 15 കേന്ദ്രങ്ങളിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഘർഷത്തെ തുടർന്ന് ഹമാസും ഇസ്രായേലും ദിവസങ്ങൾക്കുമുമ്പ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായിരിക്കുന്നത്.
മേയ് അവസാനത്തിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടങ്ങിയതോടെയാണ് വെടിനിർത്തലിൽ എത്തിയത്. മേയ് 31 മുതൽ പ്രഖ്യാപിച്ച വെടിനിർത്തൽ ഇസ്രായേൽ ലംഘിച്ചത് സംബന്ധിച്ച് ഹമാസ് വൃത്തങ്ങളുടെ പ്രതികരണം ലഭ്യമായിട്ടില്ല. മാർച്ച് 30ന് ഗസ്സ അതിർത്തിയിൽ ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ഇതിനകം 120ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ഭൂമിയിലേക്ക് തിരിച്ചുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീനികൾ പ്രക്ഷോഭ രംഗത്തിറങ്ങിയത്. എന്നാൽ, നിരായുധരായ പ്രതിഷേധക്കാരെ ചോരയിൽ മുക്കുകയാണ് ഇസ്രായേൽ സൈന്യം. വെള്ളിയാഴ്ച ഇസ്രായേൽ സേനയുടെ വെടിവെപ്പിൽ 21കാരിയായ നഴ്സ് റസാൻ അൽ നജ്ജാർ കൊല്ലപ്പെട്ടിരുന്നു. റസാെൻറ കൊലയിൽ ഗസ്സയിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.