ടോക്യോ: ജപ്പാനിൽ സരിൻ വിഷവാതകം ഉപയോഗിച്ച് കൂട്ടക്കൊല നടത്തിയ കേസിൽ അവശേഷിച്ച ആറ് ഒാം ഷിൻറിക്യോ മതനേതാക്കളുടെ വധശിക്ഷ നടപ്പാക്കി. മതസ്ഥാപകൻ ഷോകോ അസഹാരയുടെയും ആറു അനുയായികളുടെയും വധശിക്ഷ ഇൗ മാസം നടപ്പാക്കിയിരുന്നു.
1995 മാർച്ചിലാണ് ഭൂഗർഭ തീവണ്ടിപാതയിൽ സരിന് നിറച്ച ബാഗുകള്‍ ഉപയോഗിച്ച് വിഷവാതക പ്രയോഗം നടത്തി 13 പേരുടെ ജീവനെടുത്ത്. വിഷവാതകം ശ്വസിച്ചവര്‍ ഛര്‍ദിക്കുകയും ശ്വാസം എടുക്കാന്‍ കഴിയാതെ ചുമയ്ക്കുകയും ചെയ്ത് കുഴഞ്ഞു വീഴുകയായിരുന്നു.
ബുദ്ധിസത്തിലെയും ഹിന്ദുയിസത്തിലെയും ധ്യാനവും മറ്റും സമന്വയിപ്പിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപദേശം നല്കുന്ന തരത്തിലുള്ള വിശ്വാസമാണ് ഓം ഷിൻറിക്യോ പ്രചരിപ്പിച്ചത്. 1989ലാണ് ഇവർക്ക് മതപദവി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.