ടോേക്യാ: ഒന്നാം ലോകയുദ്ധ കാലത്ത് കാണാതായ, ഫ്രഞ്ച് വിഖ്യാത ചിത്രകാരൻ ക്ലോഡ് മോണറ്റ് വരച്ച ചിത്രം ജപ്പാനിൽ തിരിച്ചെത്തിയതായി നാഷനൽ മ്യൂസിയം ഫോർ വെസ്റ്റേൺ ആർട്സ് അധികൃതർ. മോണറ്റിെൻറ ‘വാട്ടർ ലില്ലി’ ശ്രേണിയിൽ പെടുന്ന ചിത്രത്തിെൻറ പകുതിയിലധികം ഭാഗം നശിച്ചു പോയിട്ടുണ്ട്.
രണ്ട് മീറ്റർ നീളവും 4.2 മീറ്റർ വീതിയുമുള്ള, ഒായിൽ പെയിൻറിൽ തീർത്ത ചിത്രം 2016ൽ പാരിസിലെ ലൗവറെ മ്യൂസിയത്തിൽ നിന്ന് കണ്ടെടുത്ത വിവരം ഇപ്പോഴാണ് പുറത്ത് വിടുന്നത്. 1916ൽ വരച്ച ചിത്രത്തിൽ തടാകത്തിലൂടെ ഒഴുകുന്ന പുഷ്പങ്ങളാണ് കാണാനാവുക.
കോജിറോ മാത്സുകാത എന്നയാൾ 1916 നും 1927നും ഇടക്ക് സമാഹരിച്ച പാശ്ചാത്യ കലാസൃഷ്ടി ശേഖരത്തിൽ ഉൾപ്പെടുന്നതാണീ ചിത്രം. മോണറ്റിൽ നിന്ന് 1921ൽ മാത്സുകാത നേരിട്ട് വാങ്ങിയതാണിത്. യുദ്ധകാലത്ത് സുരക്ഷിതമായി സൂക്ഷിക്കാനായി ഫ്രാൻസിലേക്ക് കൊണ്ടുപോയ കലാസൃഷ്ടികൾ യുദ്ധസമയത്ത് ശത്രുരാജ്യത്തിെൻറ സ്വത്തുക്കളെന്ന് കണ്ട് കൈവശപ്പെടുത്തുകയായിരുന്നു. എന്നാൽ, 1959ൽ 400ൽ പരം വരുന്ന ഭൂരിഭാഗം കലാസൃഷ്ടികൾ ഫ്രഞ്ച് സർക്കാർ ജപ്പാന് മടക്കിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.