ടോക്യോ: കുറെ രാഷ്ട്രങ്ങൾ ജനസംഖ്യ പെരുപ്പത്തിെൻറ ആശങ്കമൂലം നിയന്ത്രണ നടപടിക ളുമായി മുന്നോട്ടുപോകുേമ്പാൾ ജപ്പാന് പേടി അതിവേഗം പിറകോട്ടുപായുന്ന കാനേഷുമാരി കണക്കുകൾ. 2018ൽ ശരാശരി 8,21,000 പേരായിരിക്കും രാജ്യത്ത് പിറക്കുകയെന്നും ഇത് 1899നുശേഷം ഏറ്റവും കുറഞ്ഞ കണക്കാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജനിക്കുന്നവരുെട എണ്ണം 10 ലക്ഷത്തിനു താഴെ നിൽക്കുന്നത് തുടർച്ചയായ മൂന്നാം വർഷം. അതേസമയം, 2018ലെ മരണസംഖ്യ ഏകദേശം 13.69 ലക്ഷമാണ്. അതായത്, ഇൗ വർഷം 4,48,000 പേർ രാജ്യെത്ത ജനസംഖ്യയിൽ കുറവുവന്നിട്ടുണ്ട്. 20 ശതമാനം ജനസംഖ്യയും 65 വയസ്സിനു മുകളിലുള്ള ലോകത്തെ പ്രായക്കാരുടെ രാജ്യമാണ് ജപ്പാൻ. 12.4 കോടിയാണ് മൊത്തം ജനസംഖ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.