ടോക്യോ: ബ്ലൂഫിൻ ട്യൂണ മത്സ്യം െറക്കോഡ് തുകക്ക് ലേലത്തിൽ സ്വന്തമാക്കി ജാപ്പനീസ് കോടീശ്വരൻ. ടോക്യോയിലെ ‘ന്യൂ ഫിഷ് മാർക്കറ്റിലെ’ പുതുവത്സര ലേലത്തിൽ 31 ലക്ഷം ഡോള ർ മുടക്കിയാണ് (ഏകദേശം 21.5 കോടി രൂപ) ജപ്പാൻ കോടീശ്വരൻ കിയോഷി കിമൂറ കൂറ്റൻ ട്യൂണ മ ത്സ്യം വാങ്ങിയത്. 278 കിലോ വരും മത്സ്യത്തിെൻറ ഭാരം.
‘‘അൽപം കൂടുതൽ ട്യൂണക്ക് നൽകിയെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ഹോട്ടലിൽ ഇൗ മീൻ കഴിക്കാൻ ആളുകൾ മത്സരിക്കും. നല്ല ഇനമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ലേലത്തിൽ പിടിച്ചെടുത്തത്’’ -കിയോഷി കിമൂറ പറഞ്ഞു.
ജപ്പാെൻറ ജനപ്രിയ വിഭവമായ ‘സൂഷി’ വിൽപനക്കാരനാണ് കിയോഷി കിമൂറ. കടൽ വിഭവങ്ങൾ കൊണ്ടുണ്ടാക്കുന്ന ‘സൂഷി’ക്ക് മാത്രമുള്ള നിരവധി ഹോട്ടലുകൾ നടത്തുന്നുണ്ട് ഇദ്ദേഹം. റെക്കോഡ് തുകക്ക് മത്സ്യം സ്വന്തമാക്കുന്നത് സ്ഥാപനത്തിന് പ്രശസ്തി െകാണ്ടുവരുമെന്നാണ് കിമൂറയുടെ വിശ്വാസം. പുതുവത്സരദിനത്തിൽ വമ്പൻ മത്സ്യങ്ങൾ റെക്കോഡ് വിലക്ക് സ്വന്തമാക്കുന്നത് കിയോഷി കിമൂറയുടെ ഹോബിയാണ്.
2013ൽ മറ്റൊരു മത്സ്യം 10 കോടി രൂപക്ക്സ്വന്തമാക്കിയിരുന്നു. ട്യൂണ മത്സ്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ജപ്പാൻകാരാണ്. കറുത്ത ട്യൂണക്കാണ് ആവശ്യക്കാർ കൂടുതൽ. കിട്ടാൻ പ്രയാസമായതിനാൽ കറുത്ത വജ്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു ചെറിയ കഷണത്തിനു തന്നെ ആയിരങ്ങൾ മുടക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.