തെഹ്റാൻ: നിലവിൽ യുദ്ധത്തിന് സാധ്യതയില്ലെങ്കിലും എല്ലാതരത്തിലും ഒരുങ്ങിയിരിക്കാൻ സൈന്യത്തിന് ഇറാെൻറ ആഹ്വാനം. യു.എസ് ആണവ കരാറിൽ നിന്നു പിൻമാറിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിെൻറ വക്കിലാണ്. ഇൗ സാഹചര്യത്തിലാണ് സൈന്യത്തോട് സുസജ്ജമായിരിക്കാൻ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗയുടെ ആഹ്വാനം.
വ്യോമസേനയുടെ ആൾബലവും ആയുധവിന്യാസവും കൂടുതൽ കരുത്തുറ്റതാക്കാനും നിർദേശമുണ്ട്. ഇറാൻ വ്യോമപ്രതിരോധ ദിനത്തോടനുബന്ധിച്ചാണ് സന്ദേശം. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ നിർമിക്കാനുള്ള സാേങ്കതിക വിദ്യ വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇറാനെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രതിരോധം ശക്തമാക്കുന്നതിെൻറ ഭാഗമായി കൂടുതൽ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വാങ്ങാനുള്ള ഒരുക്കത്തിലുമാണ് ഇറാൻ. ഇറാെൻറ കുറ്റമറ്റ സൈനിക ശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതിൽനിന്ന് യു.എസിനെ തടയുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസിഡൻറ് ഹസൻ റൂഹാനി വ്യക്തമാക്കുകയുമുണ്ടായി.
നിലവിൽ യു.എസ് ഉപരോധത്തെ മറികടക്കുന്ന വിധത്തിൽ യൂറോപ്യൻ യൂനിയൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചാൽ മാത്രമേ ആണവകരാറിൽ തുടരുകയുള്ളൂ എന്നാണ് ഇറാെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.