ജറൂസലേം: ഇസ്രായേൽ പൊലീസിെൻറ ക്രൂരകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കാൻ പാർലമെൻററി കമ്മീഷൻ സ്ഥാപിക്കണമെന്നാവശ്യം. ഇതുസംബന്ധിച്ച പ്രമേയം പാർലെമൻറ് (നെസെറ്റ്) ബുധനാഴ്ച വോട്ടിനിടും.
പാർലമെൻറംഗം എം.കെ. തമർ സാൻഡ്‌ബെർഗ് (മെറെറ്റ്സ്) ആണ് പ്രമേയം സമർപ്പിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ ജറൂസലേമിലെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിെൻറ പേരിൽ മുൻ വ്യോമസേന ബ്രിഗേഡിയർ ജനറൽ അമീർ ഹസ്‌കയെ അറസ്റ്റുചെയ്തതും എത്യോപ്യൻ ഇസ്രായേലി വംശജനായ സോളമൻ ടീക്കയെ പൊലീസ് കൊലപ്പെടുത്തിയതുമാണ് പ്രമേയം അവതരിപ്പിക്കാൻ പ്രേരണയായതെന്ന് തമർ പറഞ്ഞു.
"ക്രമസമാധാനം നിലനിർത്തുകയും പൊതുജനങ്ങളെ അക്രമികളിൽനിന്ന് സംരക്ഷിക്കുകയുമാണ് പൊലീസ് ചെയ്യേണ്ടത്. എന്നാൽ, ഇസ്രായേലിൽ നിരപരാധികളായ സാധാരണക്കാരെ ക്രൂരതക്ക് ഇരയാക്കുകയാണ്. അധികാര ദുരുപയോഗവും അതിക്രമവും ഇവിടെ സാധാരണ കാര്യമായി മാറിയിരിക്കുന്നു" -അദ്ദേഹം പറഞ്ഞു.
പൗരൻമാർക്കുവേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അവർക്ക് എതിരെയല്ലെന്നും ഉറപ്പ് വരുത്തണമെന്നും തമർ സാൻഡ്‌ബെർഗ് കൂട്ടിച്ചേർത്തു. പൊലീസിെൻറ പെരുമാറ്റവും സാധാരണക്കാർക്കുനേരെയുള്ള ബലപ്രയോഗവും പാർലമെൻററി കമ്മീഷെൻറ അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.