വെലിങ്ടൺ: ബ്രിട്ടീഷ് വിദ്യാർഥിനി ഗ്രേസ് മിലൻ ന്യൂസിലൻഡിൽ കൊല്ലപ്പെട്ട സംഭവത് തിൽ കുടുംബത്തോട് പ്രധാനമന്ത്രി ജസീന്ത ആഡേൺ മാപ്പുപറഞ്ഞു. മിലെൻറ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തിെൻറ അന്തസ്സിന് ക്ഷതമേൽപിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൻ ശ്രദ്ധിക്കുമെന്നും ജസീന്ത ഉറപ്പുനൽകി.
കൊലപാതകത്തിൽ 26കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ന്യൂസിലൻഡിലെ ഉൾപ്രദേശത്തുനിന്ന് കഴിഞ്ഞദിവസം മിലെൻറ മൃതദേഹം പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.