ടോേക്യാ: 112 വയസ്സുള്ള ജപ്പാൻകാരനായ മസാസോ നൊനാകയാണ് ഇനി ലോകമുത്തശ്ശനെന്ന് ഗിന്നസ് ബുക്ക് അധികൃതർ. ചൂടുവെള്ളത്തിലെ കുളിയും മധുരപലഹാരങ്ങളുമാണ് മസാസോയുടെ ആരോഗ്യരഹസ്യെമന്ന് കുടുംബാംഗങ്ങൾ വിലയിരുത്തി. 1905 ജൂലൈ 25നാണ് മസാസോ ജനിച്ചത്. ആരോഗ്യനില ഭദ്രമാണെങ്കിലും അദ്ദേഹത്തിന് സഞ്ചരിക്കാൻ വീൽചെയർ വേണം.
സ്വദേശിയായാലും വിദേശിയായാലും ഏതു തരത്തിലുള്ള മധുരപലഹാരങ്ങളും അദ്ദേഹം കഴിക്കും. പതിവായി പത്രം വായിക്കും -മുത്തശ്ശെൻറ ജീവിതരീതികളെക്കുറിച്ച് പേരക്കുട്ടി യുകോ നൊനാക വെളിപ്പെടുത്തി. അദ്ദേഹത്തിന് ഒരു സഹോദരിയുൾപ്പെടെ ഏഴു സഹോദരങ്ങളുണ്ട്. 1931ൽ ഹാറ്റ്സുനോയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അഞ്ചു മക്കളുണ്ട്.
ജപ്പാൻ ജനതയുടെ ആയുർദൈർഘ്യം കൂടുതലാണ്. ജിറോമോൻ കിമുറയടക്കം പ്രായത്തെ പൊരുതിത്തോൽപിച്ചവർ നിരവധി പേരുണ്ട്. കിമുറ 116ാം വയസ്സിൽ 2013ലാണ് മരിച്ചത്. രാജ്യത്ത് 100നു മുകളിൽ പ്രായമുള്ള 68,000 ആളുകളുണ്ടെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.