ഹാഫിസ്​ സഇൗദിന്‍റെ സംഘടനയെ പാകിസ്​താൻ കരിമ്പട്ടികയിൽ പെടുത്തി

ഇസ്​ലാമാബാദ്​: ഭീകരർക്ക്​ സഹായം നൽകുന്നത്​ തുടരുന്നുവെന്ന്​ ആരോപിച്ച്​ യു.എസ്​ സഹായം നിർത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്​താൻ. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ്​ സഇൗദി​​​െൻറ ജമാഅത്തുദ്ദഅ്​വ, ഫലാഹെ ഇൻസാനിയത്ത്​ എന്നിവ ഉൾപ്പെടെ 72 സംഘടനകളെ കരിമ്പട്ടികയിൽ ​െപടുത്തി. പാക്​ ആഭ്യന്തര മന്ത്രാലയമാണ്​ നിരോധിത സംഘടനകളുടെ പട്ടിക പുറത്തുവിട്ടത്​.

ഇവയെ സാമ്പത്തികമായോ മറ്റുനിലക്കോ സഹായിക്കുന്നത്​ ഒഴിവാക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും വാർത്തക്കുറിപ്പിൽ നിർദേശം നൽകിയിട്ടുണ്ട്​. ഇൗ സംഘടനകളുടെ ഫണ്ട്​ ശേഖരണം മാത്രമല്ല, സാമൂഹിക, ​ജനക്ഷേമ, രാഷ്​ട്രീയ, മതപരമായ പ്രവർത്തനങ്ങൾക്കും വിലക്കേർ​െപ്പടുത്തിയിട്ടുണ്ട്​. 

Tags:    
News Summary - Pakistan Blacklisted Hafiz Saeed's Organisation -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.