ഹരജി പരിഗണിക്കാൻ മുശർറഫ്​ നിയമത്തിനു​ മുന്നിൽ കീഴടങ്ങണം

ഇസ്​ലാമാബാദ്​: മുൻ ഏകാധിപതിയും പട്ടാള മേധാവിയുമായ പർവേസ്​ മുശർറഫി​​െൻറ ഹരജി പാകിസ്​താൻ സുപ്രീംകോടതി മടക്ക ി. നിയമത്തിനു​ മുന്നിൽ കീഴടങ്ങിയാൽ മാത്രം ഹരജി സ്വീകരിക്കാമെന്ന നിർദേശത്തോടെയാണ്​ നടപടിയെന്ന്​ പാക്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

രാജ്യദ്രോഹ കേസിൽ സ്​പെഷൽ ​ൈട്രബ്യൂണൽ വധശിക്ഷക്ക്​ വിധിച്ച നടപടി അസാധുവായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ 74കാരനായ മുശർറഫിനായി അഭിഭാഷൻ സൽമാൻ സഫ്​ദർ 90 പേജുള്ള ഹരജി സുപ്രീംകോടതി രജിസ്​ട്രിക്ക്​ കൈമാറിയത്​. എന്നാൽ, നിയമത്തിനു​ മുന്നിൽ കീഴടങ്ങാതെ അപ്പീൽ സ്വീകരിക്കാനാകില്ലെന്ന സ്​പെഷൽ ​ൈട്രബ്യൂണൽ ഉത്തരവ്​ ചൂണ്ടിക്കാട്ടിയാണ് ​രജിസ്​ട്രാർ ഓഫിസ്​ അപ്പീൽ മടക്കിയത്. അതേസമയം, ലാഹോർ ഹൈകോടതി മുശർറഫി​​െൻറ വധശിക്ഷ റദ്ദാക്കിയിരുന്നു. ആരോഗ്യകാരണങ്ങളാൽ അഞ്ചു​ വർഷമായി ദ​ുബൈയിൽ കഴിയുകയാണ്​ മുശർറഫ്​.

Tags:    
News Summary - Pakistan Supreme Court refuses to hear Musharraf's plea against treason verdict - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.