കൊളംബോ: പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആവശ്യപ്പെട്ടതുപോലെ െഎക്യ സർക്കാർ രൂപവത്കരിക്കാൻ തെൻറ പാർട്ടിയെ കിട്ടില്ലെന്ന് ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന. വിക്രമസിംഗെയുടേത് മന്ത്രിമാരുടെ എണ്ണം കൂട്ടാനുള്ള തന്ത്രം മാത്രമാണെന്ന് കുറ്റപ്പെടുത്തിയ സിരിസേന അത് ശരിയായ നീക്കമല്ലെന്നും അഭിപ്രായപ്പെട്ടു. 71ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡൻറ്.
കഴിഞ്ഞവർഷാവസാനം രണ്ട് മാസത്തോളം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട നാടകീയ സംഭവവികാസങ്ങൾക്ക് വിരാമമായെങ്കിലും ശ്രീലങ്കയിൽ ഇതുവരെ ഭരണസ്ഥിരതയായിട്ടില്ല. വിക്രമസിംഗെയുടെ സർക്കാറിന് പാർലമെൻറിൽ ഭൂരിപക്ഷമില്ലാത്തതാണ് കാരണം. 225 അംഗ പാർലമെൻറിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിക്ക് 106 സീറ്റാണുള്ളത്.
സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി െഎക്യ സർക്കാറുണ്ടാക്കി ഭൂരിപക്ഷമായ 113 സീറ്റ് കടമ്പ കടന്നാണ് വിക്രമസിംഗെ സർക്കാർ രൂപവത്കരിച്ചിരുന്നത്. എന്നാൽ, സിരിസേനയുടെ പാർട്ടി സർക്കാർ വിട്ടതോടെ വിക്രമസിംഗെയുടെ ഭൂരിപക്ഷം നഷ്ടമായി. ഇത് മറികടക്കാനാണ് വീണ്ടും െഎക്യ സർക്കാറിനായി വിക്രമസിംഗെ ആഹ്വാനം നടത്തിയത്.
കഴിഞ്ഞവർഷം ഒക്ടോബറിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ സിരിസേന, മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയെ ആ സ്ഥാനത്ത് നിയമിച്ചതോടെയാണ് ലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടെലടുത്തത്. എന്നാൽ, രാജപക്സക്ക് പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതിരിക്കുകയും സുപ്രീംകോടതി സിരിസേനയുടെ നടപടികൾ റദ്ദാക്കുകയും ചെയ്തതോടെ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.
ഇൗവർഷം നവംബറിനും അടുത്തവർഷം ജനുവരിക്കും ഇടയിൽ രാജ്യത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സിരിസേനയെ വീണ്ടും പ്രസിഡൻറ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് വിക്രമസിംഗെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവട്ടം പ്രസിഡൻറായ രാജപക്സക്ക് ഇനി മത്സരിക്കാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.