ഡമസ്കസ്: കിഴക്കൻ ഗൂതയിലെ ദൂമയിൽ രാസായുധ പരിശോധക സംഘത്തെ പ്രവേശിപ്പിച്ചിെലന്നെ് ബ്രിട്ടൻ. മേഖലയിൽ രാസായുധം പ്രയോഗിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സംഘം സിറിയയിലെത്തിയത്. രാസായുധ നിരായുധീകരണ സംഘടനയുടെ (ഒ.പി.സി.ഡബ്ല്യു) പ്രതിനിധിസംഘമാണ് ദൂമയിലെത്തിയതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ, ഇവരെ റഷ്യയുടെയും സിറിയയുടെയും സൈനികർ കടത്തിവിട്ടില്ലെന്നാണ് ആരോപണം. ഇക്കാര്യം റഷ്യൻ ഡെപ്യൂ ട്ടി വിദേശകാര്യമന്ത്രി സെർജി റെയ്ബ്കോവ് തള്ളിക്കളഞ്ഞു. ശനിയാഴ്ച യു.എസിെൻറ വ്യോമാക്രമണം മൂലമാണ് ഇൻസ്പെക്ടർമാരുടെ പരിശോധന വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.പി.സി.ഡബ്ല്യു അധികൃതരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയതായി സിറിയ സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കൻ ഗൂത സർക്കാർ വിമതരിൽനിന്ന് പിടിച്ചെടുത്തിരുന്നു. ദൂമയിലെ രാസായുധപ്രയോഗത്തിൽ നിരവധി പേർ െകാല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
രാസായുധം പ്രയോഗിച്ചത് ബശ്ശാർ സർക്കാർ തള്ളുകയായിരുന്നു. അതിനിടെ, സ്വന്തം ജനതക്കുനേരെ രാസായുധം പ്രയോഗിച്ച ബശ്ശാർ സർക്കാറിനു തിരിച്ചടിയായാണ് യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് സഖ്യരാജ്യങ്ങളുടെ നേതൃത്വത്തിൽ ശനിയാഴ്ച വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ആളപായമൊന്നുമുണ്ടായില്ല. സിറിയയുടെ രാസായുധ പരീക്ഷണശാലകൾ തകർക്കുകയായിരുന്നു യു.എസിെൻറ ലക്ഷ്യം. അന്വേഷണ സംഘത്തിെൻറ സുരക്ഷ ഉറപ്പു നൽകാനാവില്ലെന്ന് പറഞ്ഞാണ് മടക്കിയതെന്ന് ഒ.പി.സി.ഡബ്ല്യു അറിയിച്ചു.
സിറിയയിലെ രാസായുധങ്ങൾ നിർമിക്കാനുള്ള അസംസ്കൃത പദാർഥങ്ങൾ നശിപ്പിക്കുന്നത് ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം ചേർന്നു.
നിരോധിത രാസപദാർഥങ്ങളുടെ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് സിറിയൻ സർക്കാറിനെതിരെ 2014 മുതൽ 390 ഒാളം പരാതികൾ ലഭിച്ചതായി ഒ.പി.സി.ഡബ്ല്യുയുടെ ബ്രിട്ടീഷ് പ്രതിനിധി പീറ്റർ വിൽസൺ ചൂണ്ടിക്കാട്ടി. സിറിയയിൽ രാസായുധപ്രയോഗം ആവർത്തിക്കുന്നത് തടയുന്നതിൽ സംഘടനക്ക് പാളിച്ച സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു.
1997ലാണ് ഇൗ സംഘടനയിൽ സിറിയ അംഗമായത്.
സിറിയയിൽനിന്ന് യു.എസ് സൈന്യത്തെ ഉടൻ പിൻവലിക്കും
ന്യൂയോർക്: സിറിയയിൽനിന്ന് ഉടൻ സൈന്യത്തെ പിൻവലിക്കുമെന്ന് യു.എസ്. സൈന്യം എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്തണമെന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിലപാടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു. സിറിയയിൽ സൈന്യത്തെ നിലനിർത്തേണ്ട ആവശ്യകത യു.എസിനെ ബോധ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നേരത്തേ സൂചിപ്പിച്ചിരുന്നു.
ആക്രമണം നടത്തി തിരികെ പോരണമെന്നായിരുന്നു യു.എസിെൻറ നിലപാട്. എന്നാൽ, ആവശ്യപ്രകാരം അവർ സിറിയയിൽ തുടരും. വ്യോമാക്രമണം രാസായുധ കേന്ദ്രങ്ങളിലേക്ക് മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, െഎ.എസ് ഭീകരരെ തുരത്തി അവരുടെ തിരിച്ചുവരവ് തടയുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു.എസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് സിറിയയിലെ രാസായുധ കേന്ദ്രങ്ങൾക്കെതിരെ ബ്രിട്ടെൻറയും ഫ്രാൻസിെൻറയും പിന്തുണയോടെ യു.എസ് ആക്രമണം നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റു രാഷ്ട്രങ്ങളും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.