ഡമസ്കസ്: തന്ത്രപ്രധാന നീക്കത്തിലൂടെ വടക്കു-പടിഞ്ഞാറന്‍ സിറിയയിലെ പ്രമുഖ നഗരമായ ദാബിഖ് ഐ.എസില്‍നിന്ന് വിമതര്‍ പിടിച്ചെടുത്തു. തുര്‍ക്കി സൈന്യത്തിന്‍െറ പിന്തുണയോടെയായിരുന്നു വിമതരുടെ മുന്നേറ്റം. ദാബിഖിനടുത്ത ഗ്രാമമായ സോറനും വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഐ.എസ് കൈവശം വെച്ചിരിക്കുന്ന മേഖലകള്‍ തിരിച്ചുപിടിച്ചാല്‍ തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് മടങ്ങിപ്പോകാന്‍ വഴിയൊരുങ്ങുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് കുര്‍ദ് വിമതര്‍ക്കെതിരെയും ഐ.എസിനെതിരെയും തുര്‍ക്കിസൈന്യം പോരാട്ടം ശക്തമാക്കിയിരുന്നു. ആക്രമണത്തില്‍ ഒമ്പതു വിമതര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഐ.എസിന്‍െറ ഭാഗത്തുനിന്ന് കാര്യമായ ചെറുത്തുനില്‍പൊന്നുമുണ്ടായില്ളെന്ന് തുര്‍ക്കി സൈന്യം അറിയിച്ചു. അലപ്പോക്കും തുര്‍ക്കി അതിര്‍ത്തിക്കുമിടെയാണ് ദാബിഖ് നഗരം സ്ഥിതിചെയ്യുന്നത്. 2014ലാണ് നഗരം ഐ.എസ് പിടിച്ചെടുത്തത്. മേഖലയില്‍നിന്ന് ഐ.എസ് പിന്മാറ്റം പ്രഖ്യാപിച്ചതായി മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ പിന്തുണയോടെ 2000ത്തോളം വിമത സൈനികരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഈ മാസാദ്യമാണ് ഓപറേഷന്‍ തുടങ്ങിയത്. ഒരാഴ്ചമുമ്പ് തുര്‍ക്കി യുദ്ധവിമാനങ്ങളുടെയും ആയുധങ്ങളുടെയും പിന്‍ബലത്തില്‍ ആക്രമണം ശക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.