ഡമസ്കസ്: രാജ്യത്തെ തകര്‍ത്ത യുദ്ധത്തെ കുറിച്ചു സംസാരിക്കുന്നതിന് പ്രത്യേക ആംഗ്യഭാഷ രൂപപ്പെടുത്തുന്ന തിരക്കിലാണ് ബിഷര്‍, റിയാദ് എന്നീ രണ്ട് സിറിയന്‍ ബധിര യുവാക്കള്‍. പ്രത്യേക ആംഗ്യഭാഷയിലൂടെ തങ്ങളെപോലുള്ള ആയിരക്കണക്കിനാളുകള്‍ക്ക് ആറുവര്‍ഷമായി തുടരുന്ന യുദ്ധത്തിന്‍െറ കെടുതികളെക്കുറിച്ച് പരസ്പരം സംസാരിക്കാനാവുമെന്നാണ് ഇവര്‍ കരുതുന്നത്. ഐ.എസ് തീവ്രവാദ സംഘത്തെ സൂചിപ്പിക്കുന്നതിന് ഇംഗ്ളീഷിലും അറബിയിലുമുള്ള വാക്കുകള്‍ക്ക് ഇവര്‍ ആംഗ്യഭാഷ രൂപപ്പെടുത്തിക്കഴിഞ്ഞു. ചെറുവിരല്‍ രണ്ടുതവണ ഉയര്‍ത്തിയാല്‍ ‘ഐ’ എന്നാണ് സൂചിപ്പിക്കുന്നത്.
പെരുവിരലിനു മുകളില്‍ ചൂണ്ടുവിരലും നടുവിരലും വെച്ചാല്‍ ‘എസ്’ എന്നും. സര്‍ക്കാറിനെ സൂചിപ്പിക്കാനും ഇവര്‍ ആംഗ്യഭാഷ കണ്ടത്തെിയിട്ടുണ്ട്. രണ്ടു വിരലുകള്‍ കൈത്തലത്തില്‍ വെച്ചാല്‍ സര്‍ക്കാര്‍ എന്ന് അര്‍ഥം. സിറിയയുടെ ദേശീയപതാകയിലെ രണ്ടു നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നതാണിത്. എന്നാല്‍, കൈത്തലത്തില്‍ മൂന്ന് വിരലുകള്‍ വെച്ചാല്‍ വിമതര്‍ എന്നാണര്‍ഥം.
ഇവരുടെ പതാകയില്‍ മൂന്ന് നക്ഷത്രങ്ങളുള്ളതാണ് ഈ ആംഗ്യത്തിന് കാരണം. പുതിയ അടയാളങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ വിഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് ഇ.ഇ. എം.എ.എ അസോസിയേഷന്‍ മേധാവിയും ബയോമെഡിക്കല്‍ എന്‍ജിനീയറുമായ വിസാല്‍ അഹ്ദാബ് പറഞ്ഞു. ഇത് മറ്റ് ബധിരര്‍ക്ക് ഉപയോഗിക്കാനും പരസ്പരം സംസാരിക്കാനും സഹായിക്കും.
ഒൗദ്യോഗിക വിവരങ്ങളനുസരിച്ച് സിറിയയില്‍ 20,000 ബധിരരുണ്ട്. എന്നാല്‍, യഥാര്‍ഥ സംഖ്യ ഇതിന്‍െറ അഞ്ചിരട്ടിയാണെന്ന് ഇ.ഇ.എം.എ.എ ചെയര്‍മാനും കമ്പ്യൂട്ടര്‍ എന്‍ജിനീയറുമായ അലി ഇക്രീം പറഞ്ഞു. യുദ്ധത്തിനിടയില്‍ സ്വയം തിരിച്ചറിയാനാവാതെ ജീവിക്കുന്ന ഇവരുടെ ദുരിതം മറ്റുള്ളവരുടേതിനേക്കാള്‍ ഇരട്ടിയാണ്. മുമ്പ് ബധിരരില്‍ അധികംപേരും തങ്ങളുടെ വൈകല്യം തിരിച്ചറിയല്‍കാര്‍ഡില്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍, തിരിച്ചറിയല്‍കാര്‍ഡ് സുരക്ഷാ ചെക്ക്പോയന്‍റുകളില്‍ കാണിക്കുന്നതിന് ഇന്ന് ഏവരും വൈകല്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും ഇക്രീം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.