യുനൈറ്റഡ് േനഷൻസ്: ജനുവരിയിലെ തണുത്ത പ്രഭാതത്തിൽ 13കാരനായ മജീദും സുഹൃത്ത് ഉമറും (11) കിഴക്കൻ അലപ്പോയിലെ കുട്ടികളുടെ പാർക്കിലേക്ക് നടക്കുകയായിരുന്നു. അവരുടെ സുഹൃത്തുക്കൾ അവിടെ കാത്തുനിൽക്കുന്നുണ്ട്. വഴിവക്കിൽ, ഒരു വസ്തു മണ്ണിൽ പൂഴ്ത്തിവെച്ചിരിക്കുന്നതായി ഇരുവരും ശ്രദ്ധിച്ചു. ഒരു സോഡക്കുപ്പിപോലെ തോന്നിച്ച അതിനടുത്തേക്ക് എത്തിയപ്പോഴേക്കും അത് പൊട്ടിത്തെറിച്ചിരുന്നു. ആ സ്ഫോടനത്തിെൻറ ശക്തിയിൽ താൻ വായുവിൽ ഉയർന്നു പൊങ്ങിയെന്ന് മജീദ് പറയുന്നു. ശബ്ദം കേട്ട് അവിെടക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേക്ഷ, യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾക്കകം ഉമർ മരിച്ചിരുന്നു.
ആറു വർഷമായി തുടരുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ കുട്ടികൾ അനുഭവിക്കുന്ന കെടുതികൾ വിവരിക്കുന്ന യുനിസെഫ് റിപ്പോർട്ടിലാണ് മജീദിെൻറയും ഉമറിെൻറയും കഥയുള്ളത്. തുർക്കിയും റഷ്യയും ഇടപെട്ട് ഡിസംബർ അവസാനത്തിൽ നടപ്പാക്കിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന സമയത്താണ് ഉമർ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ രാജി ആവശ്യപ്പെട്ട് തുടങ്ങിയ ജനകീയ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയ സിറിയയിൽ ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് കഴിഞ്ഞവർഷമാണ്. 2016ൽ, 652 കുട്ടികളാണ് വ്യോമാക്രമണത്തിലും മറ്റുമായി കൊല്ലപ്പെട്ടത്. ഇതിൽ പകുതിയോളം പേരും മരിച്ചത് സ്കൂളിൽവെച്ചോ അതിെൻറ പരിസരത്തോ ആയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2015നെക്കാൾ 20 ശതമാനം അധികം മരണം തൊട്ടടുത്ത വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒൗദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങൾ മാത്രമാണ് യുനിസെഫ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യഥാർഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2016ൽ മാത്രം 850ഒാളം കുട്ടികൾ വിവിധ സായുധ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. മുൻ വർഷത്തെക്കാൾ ഇരട്ടിവരുമിത്. 60 ലക്ഷം കുട്ടികൾ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. 23 ലക്ഷം കുട്ടികൾ ഇതിനകം രാജ്യംവിട്ടു.
28 ലക്ഷം പേർ, യുദ്ധംമൂലം എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. രാജ്യത്തെ മൂന്നിൽ രണ്ട് കുട്ടികളും യുദ്ധത്തിെൻറ കെടുതികൾ ഏതെങ്കിലും തരത്തിൽ അനുഭവിച്ചിട്ടുള്ളവരാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു; ഒന്നുകിൽ വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടവർ, അല്ലെങ്കിൽ സ്ഫോടനത്തിലും മറ്റുമായി വീട് നഷ്ടപ്പെട്ട് അഭയാർഥി കേന്ദ്രങ്ങളിൽ കഴിയുന്നവർ, അതുമല്ലെങ്കിൽ യുദ്ധത്തിൽ പരിക്കേറ്റ് ശാരീരികവും മാനസികവുമായി വിഷമതകൾ അനുഭവിക്കുന്നവർ. ഇത്തരം അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് യുനിസെഫ് റീജനൽ ഡയറക്ടർ ഗീർത്ത് കാപിലെറെ പറഞ്ഞു.
അസ്താന സമാധാന ചർച്ചയിൽ പെങ്കടുക്കില്ലെന്ന് വിമതർ
കസാക്കിസ്താൻ തലസ്ഥാനമായ അസ്താനയിൽ സർക്കാറുമായി നടത്താനിരുന്ന സമാധാന ചർച്ചയിൽ പെങ്കടുക്കില്ലെന്ന് സിറിയൻ വിമതർ. വെടിനിർത്തൽ തുടർച്ചയായി ലംഘിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ചർച്ച ബഹിഷ്കരിക്കുന്നതെന്ന് വിമതരുടെ വക്താവ് ഉസാന അബു സയീദ് പറഞ്ഞു. മൂന്നാം വട്ട സമാധാന ചർച്ചകൾ ചൊവ്വാഴ്ച തുടങ്ങാനിരിക്കുകയായിരുന്നു. ഡിസംബറിൽ അവസാന വാരത്തിൽ തുടങ്ങിയ വെടിനിർത്തൽ കരാർ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുമ്പ് നടന്ന ചർച്ചകളിൽ സർക്കാർ പ്രതിനിധികൾ ഉറപ്പുനൽകിയിരുന്നു.
എന്നാൽ ഇതൊക്കെയും ലംഘിക്കപ്പെടുകയായിരുന്നുവെന്നാണ് വിമതരുടെ വാദം. നേരത്തെ, തുർക്കിയുടെയും റഷ്യയുടെയും നേതൃത്വത്തിലായിരുന്നു വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്നാണ് അസ്താനയിലും പിന്നീട് ജനീവയിലും ചർച്ചക്ക് കളമൊരുങ്ങിയത്. ഇരു ചർച്ചകളും തീരുമാനമാകാതെ പിരിയുകയായിരുന്നു. സിറിയയുടെ ഭാവി ഭരണം, ഭരണഘടന നിർമാണ പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ ഇൗ മാസം 23ന് സ്വിറ്റ്സർലൻറിൽ കൂടിയാലോചന നടക്കാനിരിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.