ബൈറൂത്: സിറിയൻ നഗരമായ ഹിംസിൽനിന്ന് വിമതരെ ഒഴിപ്പിച്ചുതുടങ്ങി. ഹിംസിലെ അൽവഇൗർ മേഖലയിൽ 75000ത്തോളം വിമത കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 2013 മുതൽ സർക്കാർ ഉപരോധത്തിലാണ് ഇൗ നഗരം. ശനിയാഴ്ച 1500ഒാളം ആളുകൾ ഇവിടം വിട്ടതായി ഹിംസ് ഗവർണർ തലാൽ ബരാസി പറഞ്ഞു.
സർക്കാറുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഒഴിപ്പിക്കൽ. ആദ്യഘട്ടത്തിൽ 100 വിമതരെയും കുടുംബത്തെയുമാണ് ഒഴിപ്പിച്ചത്. തുർക്കി അതിർത്തിയിലെ ജരാബ്ലസ് നഗരത്തിലേക്കാണ് ഇവരെ മാറ്റുന്നത്. നിരായുധീകരിക്കുന്നതിെൻറ ഭാഗമായി ഇവരുടെ ബാഗുകൾ സൈന്യം പരിശോധിച്ചാണ് യാത്രയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.