കൊളംബോ: രാജ്യം ശിഥിലമാകാതിരിക്കാൻ എല്ലാ സമുദായങ്ങളും ഐക്യത്തോടെ കഴിയണമെന്ന് ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന. അല്ലാത്തപക്ഷം ഒരു മുസ്ലിം പ്രഭാകരൻ ഉയ ർന്നുവരാൻ സാധ്യതയുണ്ടെന്നും സിരിസേന മുന്നറിയിപ്പു നൽകി.
ഈസ്റ്റർ ദിനത്തിലെ രക്തരൂഷിത ആക്രമണത്തിനു ശേഷം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് മതനേതാക്കളും രാഷ്ട്രീയ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എൽ.ടി.ടി.ഇയുടെ കോട്ടയായിരുന്ന മുലൈത്തീവിൽ പരിപാടിയിൽ സംസാരിക്കവെ സിരിസേന ചൂണ്ടിക്കാട്ടി.
മുസ്ലിംപ്രഭാകരന്മാർക്ക് ജനിക്കാൻ അവസരം നൽകരുത്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ രാജ്യം വീണ്ടും യുദ്ധത്തിലേക്ക് വീഴുമെന്നും സിരിസേന പറഞ്ഞു. തമിഴ്പുലികളും ശ്രീലങ്കൻ സൈന്യവും തമ്മിൽ വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം 2009ലാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.