ഡമസ്കസ്: സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തിന് സൈന്യത്തിന് പിന്തുണയുമായി യു.എസ് നാവികസേനയും. അത്യാധുനിക ആയുധങ്ങളുടെ സന്നാഹത്തോടെയാണ് വിന്യാസം. ഐ.എസിന്‍െറ ശക്തികേന്ദ്രമായ റഖാ ലക്ഷ്യംവെച്ചാണ് യു.എസ് നാവികസേനയുടെ പോരാട്ടം. തല്‍ക്കാലത്തേക്കു മാത്രമാണ് നാവികസേനയെ വിന്യസിച്ചിരിക്കുന്നതെന്ന്യു.എസ് അറിയിച്ചു.
ഐ.എസില്‍നിന്ന് റഖാ തിരിച്ചുപിടിക്കാനാണ് നൂറുകണക്കിന് നാവികസേനയെ യു.എസ്, സിറിയയിലേക്ക് അയച്ചത്. നിലവില്‍ കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെ സഹായിക്കാന്‍ യു.എസ് പ്രത്യേക സേനയും ഇവിടെയുണ്ട്. അടുത്തയാഴ്ചയോടെ പോരാട്ടം ശക്തമാകുമെന്നാണ് കരുതുന്നത്. ഐ.എസിനെതിരായ പോരാട്ടത്തിന് കുവൈത്തിലേക്ക് 1000 സൈനികരെ അയക്കാനും യു.എസിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.