വാഷിങ്ടൺ: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ എംബസിയിലെയും ഇർബിലിലെ കോൺസുലേറ്റ ിലെയും അത്യാവശ്യക്കാരല്ലാത്ത മുഴുവൻ ഉദ്യോഗസ്ഥരും നാട്ടിൽ തിരിച്ചെത്തണമെന്ന ് യു.എസ് നിർദേശം. ഇറാഖിെൻറ അയൽരാജ്യമായ ഇറാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തി ലാണ് യു.എസ് നിർദേശം. മേഖലയിലെ തങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണത് തിനൊരുങ്ങുന്നതായി യു.എസ് ആരോപിച്ചിരുന്നു.
തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ യു.എ സ് സൈനികരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. യു.എസ് വിരുദ്ധ മിലീഷ്യകളുൾപ്പെടെയ ുള്ള തീവ്രവാദസംഘങ്ങൾ സജീവമായതിനെ തുടർന്ന് ഇറാഖിലെ എംബസികളുടെ പ്രവർത്തനം ഭാ ഗികമായി റദ്ദാക്കിയതായും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചു.
ഇറാഖിലെ യു.എസ് പൗരൻമാർക്കും പാശ്ചാത്യ കമ്പനികൾക്കും ഈ സംഘങ്ങൾ ഭീഷണിയുയർത്തുന്നതായും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ പിന്തുണയുള്ള സൈന്യത്തിെൻറ സഹായത്തോടെ കുഴപ്പത്തിനു ശ്രമിക്കുന്നുവെന്നാരോപിച്ച് ഇറാഖി നഗരമായ ബസ്റയിലെ കോൺസുലേറ്റ് യു.എസ് കഴിഞ്ഞവർഷം അടച്ചുപൂട്ടിയിരുന്നു. 2015ൽ ഒപ്പുവെച്ച ആണവകരാറിൽനിന്ന് കഴിഞ്ഞ മേയിൽ പിന്മാറിയതോടെയാണ് യു.എസും ഇറാനും തമ്മിലുള്ള ബന്ധം യുദ്ധസമാനമായത്.
ഇറാൻ ആണവകരാറിൽനിന്ന് പിന്മാറുമെന്നത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇറാനെ അസ്ഥിരപ്പെടുത്തുന്നതിന് പിന്തുണ തേടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞാഴ്ച ഇറാഖിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.
രാജ്യത്തെ അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിെൻറ അനിവാര്യതയെ കുറിച്ച് ഇറാഖ് പ്രസിഡൻറ് ബുർഹം സാലിഹുമായും പ്രധാനമന്ത്രി ആദിൽ അബ്ദുൽ മെഹ്ദിയുമായും യു.എസ് ഉന്നത പ്രതിനിധി ചർച്ച നടത്തുകയും ചെയ്തു.
ഇറാഖിലെ ശിയാമേഖലകളിൽ ഇറാന് ശക്തമായ സ്വാധീനമുണ്ട്. ഇതാണ് യു.എസിെൻറ ഉറക്കം കെടുത്തുന്നത്. ബുഷ് ഭരണകൂടത്തിെൻറ കാലത്ത് ഇറാഖ് ആക്രമിച്ചതുപോെല എളുപ്പത്തിൽ ഇറാനെ കീഴടക്കാനാവുമെന്ന് യു.എസ് കരുതുന്നുമില്ല.
ജർമനി സൈനിക പരിശീലനം നിർത്തി
ബർലിൻ: ഇറാഖിലെ സൈനികർക്ക് പരിശീലനം നൽകുന്നത് ജർമനി നിർത്തിവെച്ചു. ജർമൻ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇറാഖിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് ജർമനി ജാഗ്രതനിർദേശവും നൽകിയിട്ടുണ്ട്.
സുരക്ഷാഭീഷണിയില്ലെന്ന് ഉറപ്പാക്കിയതിനുശേഷമേ പരിശീലനം പുനരാരംഭിക്കുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. ഇറാഖിൽ 160 ജർമൻ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതിൽ 100 പേർ കുർദിഷ് നിയന്ത്രിത ഇർബിലിലാണ്.
ആശങ്കയുമായി റഷ്യ
മോസ്കോ: ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും മേഖലയിലെ യുദ്ധസമാന സാഹചര്യത്തിൽ ആശങ്കയുമായി റഷ്യ. കാര്യങ്ങൾ വിശദമായി നിരീക്ഷിച്ചുവരുകയാണെന്നും റഷ്യൻ പാർലമെൻറ് വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് പോംപിയോയും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും തമ്മിൽ ചർച്ചനടത്തിയത്. കൂടിക്കാഴ്ചക്കിടെയാണ് യു.എസ് ഇറാനുമായി യുദ്ധത്തിനില്ലെന്ന് പോംപിയോ വ്യക്തമാക്കിയത്. ഇറാെൻറ നിലപാടിൽ ഖേദമുണ്ടെന്നു പറഞ്ഞ പെഷ്കോവ് യു.എസ് ഇത്തരത്തിലൊരു ഉറപ്പ് നൽകിയിട്ടില്ലെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.