ഇസ്ലാമാബാദ്: അഫ്ഗാൻ താലിബാനും യു.എസും പാകിസ്താനിൽ നടത്തേണ്ടിയിരുന്ന രണ്ടാ ംഘട്ട ചർച്ച മാറ്റി. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന യോഗമാണ് ഖത്തർ തലസ്ഥാനമായ ദേ ാഹയിലേക്ക് മാറ്റിയത്. ഫെബ്രുവരി 25 ആണ് പുതുക്കിയ തീയതി. അഫ്ഗാനിസ്താനിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ച യു.എസ് രാജ്യത്ത് സമാധാനം സ്ഥാപിക്കാനെന്ന പേരിലാണ് താലിബാനുമായി ചർച്ച പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ചർച്ച ആരംഭിക്കുമെന്ന് താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, താലിബാൻ പ്രതിനിധികളിൽ പലർക്കെതിരെയും യു.എസും യു.എന്നും പ്രഖ്യാപിച്ച പുതിയ ഉപരോധത്തിെൻറ പശ്ചാത്തലത്തിൽ യാത്ര ദുഷ്കരമായ സാഹചര്യത്തിലാണ് വേദിയും സമയവും മാറ്റിയതെന്നാണ് വിശദീകരണം.
കഴിഞ്ഞമാസം യു.എസ്-താലിബാൻ പ്രതിനിധികൾ തമ്മിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നു. ഒൗദ്യോഗിക ഭരണകൂടത്തെ പെങ്കടുപ്പിക്കാതെയാണ് ചർച്ച പുരോഗമിക്കുന്നത്. രാജ്യാന്തര സമൂഹത്തിെൻറ പിന്തുണയോടെയുള്ള ഒൗദ്യോഗിക സർക്കാർ നിലവിലുണ്ടെങ്കിലും അഫ്ഗാെൻറ പകുതിയിലേറെയും താലിബാൻ നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.