ടോക്യോ: ലോക മുത്തശ്ശി 117ാം വയസ്സിൽ വിടവാങ്ങി. തെക്കൻ ജപ്പാനിലെ ചിയോ മിയാകോ ആണ് ഞായറാഴ്ച അന്തരിച്ചത്. തെക്കൻ ജപ്പാനിലെ നബി താജിമ 117ാം വയസ്സിൽ അന്തരിച്ചതോടെയാണ് ഗിന്നസ് ബുക്ക് അധികൃതർ മിയാകോയെ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി അംഗീകരിച്ചത്.
1901 മേയ് രണ്ടിനാണ് മിയാകോ ജനിച്ചത്. 115 വയസ്സുള്ള കാനെ തനാക ആണ് ഇനി ലോകത്തിൽ ഏറ്റവും പ്രായംകൂടിയ വ്യക്തി. പുരുഷന്മാരിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മസാസോ നൊനാക ബുധനാഴ്ച 113ാം പിറന്നാൾ ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.