റോം: ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ബൊലോഗ്നയ്ക്ക് സമീപമുള്ള ബാർഗി പട്ടണത്തിലെ പവർ സ്റ്റേഷനെ പോഷിപ്പിക്കുന്ന മൂന്ന് കൃത്രിമ തടാകങ്ങളിൽ ഒന്നായ സുവിയാന തടാകത്തിലെ അണക്കെട്ടിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് സ്ഫോടനം ഉണ്ടായതെന്ന് അഗ്നിശമനസേന അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് കാണാതായവർക്കായി അഗ്നിശമന സേന തിരച്ചിൽ നടത്തി.
അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ സ്ഫോടനത്തിൽ ഒമ്പത് നിലകളുള്ള ഭൂഗർഭ ഘടനയുടെ ഒരു ഭാഗം തകർന്നു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകൾ ഭയത്തോടെയാണ് താൻ നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
സ്ഥലത്ത് നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചതായും അഗ്നിശമന സേനയിലെ രക്ഷാപ്രവർത്തകരുമായി ഏകോപിപ്പിച്ച് വരികയാണെന്നും പ്ലാൻ്റിൻ്റെ ഉടമസ്ഥതയിലുള്ള പവർ കമ്പനിയായ എനൽ അറിയിച്ചു. ഭൂനിരപ്പിന് താഴെയാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഒരു ടർബൈനിൽ ജോലികൾ നടന്നിരുന്നതായാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.