ഗസ: ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗസ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഖുദ്‌സ് ടുഡേ ചാനലിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
നുസൈറത്തിൽ ഒറ്റ രാത്രിക്കിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അഞ്ച് പേരും കൊല്ലപ്പെട്ടതെന്ന് അൽ-ഖുദ്‌സ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അഭയാർത്ഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ഹോസ്പിറ്റലിന് സമീപം പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഉണ്ടായ വ്യോമാക്രമണത്തിൽ അൽ-ഖുദ്‌സ് ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാൻ തകരുകയായിരുന്നു.
പ്രസ് എന്നെഴുതിയ തകർന്ന വാഹനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അൽ-ഖുദ്‌സ് തങ്ങളുടെ ജീവനക്കാരുടെ മരണ വാർത്ത പുറത്തുവിട്ടത്. ഇസ്രായേൽ ഗസയിൽ യുദ്ധം ആരംഭിച്ചത് മുതൽ 141 ൽ അധികം മാധ്യമ പ്രവർത്തകരാണ് ഗസയിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.