വിമാനാപകടത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് അസർബൈജാൻ

വാഷിങ്ടൺ: അസർബൈജാൻ വിമാനാപകടത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് രാജ്യത്തിന്റെ ഗതാഗതമന്ത്രി. ഡിസംബർ 25ന് നടന്ന അപകടത്തെ സംബന്ധിച്ചാണ് പ്രതികരണം. റഷ്യയിലെ തെക്കൻ പ്രദേശമായ ചെച്നിയയിൽ വെച്ചാണ് വിമാനം തകർന്ന് വീണത്.

വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട എല്ലാവരും മൂന്ന് സ്ഫോടനശബ്ദം കേട്ടതായി മൊഴി നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി റാഷദ് നാബിയേവ് പറഞ്ഞു. റഷ്യയുടെ എയർ ഡിഫൻസ് സിസ്റ്റത്തിലെ മിസൈൽ ഇടിച്ചാണ് വിമാനം തകർന്നതെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് അസർബൈജാന്റെ പ്രതികരണം പുറത്ത് വരുന്നത്.

അതേസമയം, ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ റഷ്യ തയാറായിട്ടില്ല. വളരെ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് റഷ്യൻ സിവിൽ ഏവിയേഷൻ ഏജൻസി വ്യക്തമാക്കി.

ഖ​​സാ​​കി​​സ്താ​​നി​​​ലെ അ​​ക്‌​​തൗ​വി​ൽ യാ​​ത്രാ​​വി​​മാ​​നം ത​​ക​​ർ​​ന്നു​​വീ​​ണ​ത് റ​ഷ്യ​ൻ മി​സൈ​ൽ ഇ​ടി​ച്ചാ​ണെ​ന്ന് റി​പ്പോ​ർ​ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ, യൂ​റോ​ന്യൂ​സ്, വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ.​എ​ഫ്.​പി തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ബ​​കു​​വി​​ൽ​​നി​​ന്ന് ഗ്രോ​​സ്നി​​യി​​ലേ​​ക്ക് പോ​​കു​​ന്ന​തി​നി​ടെ​യാ​ണ് അ​​സ​​ർ​​ബൈ​​ജാ​​ൻ എ​​യ​​ർ​​ലൈ​​ൻ​​സി​​ന്റെ വി​​മാ​​നം അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ട്ട​​ത്. അപകടത്തിൽ 40 പേർ മരിച്ചിരുന്നു.

വി​മാ​ന​ത്തി​ന്റെ പ്ര​ധാ​ന ഭാ​ഗ​ത്തെ ദ്വാ​ര​ങ്ങ​ളും വാ​ൽ​ഭാ​ഗ​ത്തെ അ​ട​യാ​ള​ങ്ങ​ളും മി​സൈ​ൽ അ​ല്ലെ​ങ്കി​ൽ ഷെ​ല്ലു​ക​ൾ ഇ​ടി​ച്ചു​ണ്ടാ​യ​താ​ണെ​ന്ന് വ്യോ​മ​യാ​ന വി​ദ​ഗ്ധ​രെ ഉ​ദ്ധ​രി​ച്ച് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​ധാ​ന ബോ​ഡി​യി​ൽ ക​ണ്ടെ​ത്തി​യ തു​ള​ക​ൾ വ​ള​രെ വ​ലു​താ​ണെ​ന്ന് യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക്ലാ​ഷ് റി​പ്പോ​ർ​ട്ട് സം​ഘം എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

റ​ഷ്യ​യു​ടെ ഭാ​ഗ​മാ​യ ചെ​ച്നി​യ​ൻ ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് നി​ര​ന്ത​രം യു​ക്രെ​യ്ൻ ഡ്രോ​ൺ പ​റ​ത്തു​ന്ന മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന് വീ​ണ​ത്. ഇ​വി​ടെ റ​ഷ്യ​യു​ടെ ഡ്രോ​ൺ, മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ണെ​ന്നും ക്ലാ​ഷ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കാ​ണു​ന്ന ദ്വാ​ര​ങ്ങ​ൾ വി​മാ​ന​വേ​ധ മി​സൈ​ൽ സം​വി​ധാ​നം മൂ​ല​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ​ക്ക് സ​മാ​ന​മാ​ണെ​ന്നും വ്യോ​മ​പ്ര​തി​രോ​ധ മി​സൈ​ൽ ഇ​ടി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും റ​ഷ്യ​ൻ സൈ​നി​ക വ്ലോ​ഗ​ർ യൂ​റി പോ​ഡോ​ല്യാ​ക എ.​എ​ഫ്.​പി​യോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Azerbaijan says plane hit by 'external interference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.