ജോലി ചെയ്യുന്നവർ തമ്മിലുള്ള വിവാഹം നിരോധിക്കണമെന്ന ആവശ്യം തള്ളി ബംഗ്ലാദേശ് പാർലമെന്‍റ്

ധാക്ക: ജോലി ചെയ്യുന്നവർ തമ്മിലുള്ള വിവാഹം നിരോധിക്കണമെന്ന എം.പിയുടെ വിചിത്ര ആവശ്യം തള്ളി ബംഗ്ലാദേശ് പാർലമെന്‍റ്. റസൂൽ കരീം എന്ന സ്വതന്ത്ര എം.പിയാണ് ജോലിക്കാരായ ദമ്പതികളുടെ മക്കൾ വീട്ടുജോലിക്കാരിൽ നിന്ന് കടുത്ത അധിക്ഷേപം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോലിക്കാർ തമ്മിലുള്ള വിവാഹം നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

'ജോലിയുള്ള പരുഷന്മാർ ജോലിയുള്ള സ്ത്രീകളെ വധുക്കളായി സ്വീകരിക്കുന്നു. ജോലിയുള്ള സ്ത്രീകളും ജോലിയുള്ള പുരുഷന്മാരെ മാത്രമാണഅ വിവാഹം കഴിക്കാനാഗ്രഹിക്കുന്നത്. ഇത് തുടർന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ വർധിക്കും'- എന്ന എം.പിയുടെ പരാമർശം സഭയിൽ ചിരിയുണർത്തി.

ഇത് ഭരണഘടനക്ക് നിര്കകുന്നതല്ലെന്ന് വാദിച്ച നിയമമന്ത്രി പക്ഷെ കരീമിന് അദ്ദേഹം ആഗ്രഹിക്കുന്ന കാര്യങ്ങൾ സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി.

നേരത്തേ, ബംഗ്ലാദേശിലെ കൂടിവരുന്ന ബലാത്സംഗങ്ങൾക്കെതിരെ പ്രതികരിച്ച ഫെമിനിസ്റ്റ് കാമ്പയിനെ കുറ്റപ്പെടുത്തിയതിനെ തുടർന്ന റസൂൽ കരീം വലിയ വിമർശനം നേരിട്ടിരുന്നു.  

Tags:    
News Summary - Bangladesh Parliament rejects proposal by lawmaker for ban on marriages among working people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.