ജറൂസലം: മുൻ പ്രധാനമന്ത്രിയായ ലിക്കുഡ് പാർട്ടി ചെയർമാൻ ബിന്യമിൻ നെതന്യാഹു ഇസ്രായേലിൽ പുതിയ സർക്കാർ രൂപവത്കരിക്കും. പ്രസിഡന്റ് ഐസക് ഹെർസോഗ്, നെതന്യാഹുവിനെ സർക്കാർ രൂപവത്കരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. ആറാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയാകുന്നത്. ഔദ്യോഗിക ക്ഷണത്തിനുപിന്നാലെ 'എല്ലാവരുടെയും പ്രധാനമന്ത്രി' ആകുമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തു.
നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നശേഷം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ഹെർസോഗ് നടത്തിയ മൂന്നുദിവസത്തെ ചർച്ചക്കുശേഷമാണ് ക്ഷണമുണ്ടായത്.നെതന്യാഹുവിനെ ഇസ്രായേൽ പാർലമെന്റായ നെസെറ്റിലെ 64 അംഗങ്ങളാണ് പിന്തുണച്ചത്. സർക്കാർ രൂപവത്കരിക്കാൻ നെതന്യാഹുവിന് 28 ദിവസത്തെ സമയമുണ്ട്. വിപുലീകരണം ആവശ്യമാണെങ്കിൽ 14 ദിവസം വരെ നീട്ടിനൽകാൻ പ്രസിഡൻറിന് അധികാരമുണ്ട്.
73കാരനായ നെതന്യാഹു 74 വർഷത്തെ രാജ്യ ചരിത്രത്തിൽ അഞ്ചുതവണ പ്രധാനമന്ത്രിയായിരുന്നു. നെതന്യാഹുവിന്റെ മടങ്ങിവരവ് ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.