'ഭാരത് ആൻഡ് ​അമേരിക്ക സബ്സേ അച്ഛേ ദോസ്ത്'; പുറത്തുവിടാത്ത വീഡിയോയിൽ ട്രംപ്

യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചോർന്നുകിട്ടിയ ഒരു വീഡിയോ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഇന്ത്യ-യുഎസ് ബന്ധത്തെ വിവരിക്കാൻ ട്രംപ് പുതിയ വാചകം സൃഷ്ടിച്ചതാണ് ചർച്ചയായിരിക്കുന്നത്. 'ഭാരത് ആൻഡ് ​അമേരിക്ക സബ്സേ അച്ഛേ ദോസ്ത്' എന്ന് ട്രംപ് ഹിന്ദിയിൽ പറയുന്നത് കേൾക്കാം.

ഇനിയും സംപ്രേഷണം ചെയ്യപ്പെടാത്ത ഒരു അഭിമുഖത്തിൽ നിന്ന് ചോർന്ന ക്ലിപ്പിൽ "ഭാരത് ആൻഡ് അമേരിക്ക സബ്സെ അച്ഛേ ദോസ്ത്" എന്ന് ട്രംപ് പറയുന്നത് കേൾക്കാം. ട്രംപിന്റെ ഏറ്റവും പുതിയ ഇന്ത്യാ അനുകൂല വാചകം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള യു.എസ് മുൻ പ്രസിഡന്റിന്റെ പദ്ധതികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. വീണ്ടും മത്സരിക്കുമെന്ന് ട്രംപ് തന്നെ നേരത്തേ പ്രവചിച്ചിരുന്നു.

ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ വലിയ അടുപ്പമാണ് പുലർത്തിപ്പോന്നിരുന്നത്. 2019ൽ പ്രധാനമന്ത്രി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്ക് ശേഷം, മോദിയും പ്രസിഡന്റ് ട്രംപും സംയുക്തമായി ടെക്സസിലെ ഹൂസ്റ്റണിൽ ആയിരക്കണക്കിന് ഇന്ത്യൻ അമേരിക്കക്കാർ പങ്കെടുത്ത "ഹൗഡി, മോദി" റാലിയെ അഭിസംബോധന ചെയ്തിരുന്നു. ഈ റാലിയിൽ മോദി ട്രംപിന് വേണ്ടി വോട്ട് അഭ്യർത്ഥനയും നടത്തിയിരുന്നു. 'അബ് കി ബാർ ട്രംപ് സർക്കാർ' എന്ന മുദ്രാവാക്യവും മോദി അവിടെ മുഴക്കി. എന്നാൽ, ട്രംപ് ജോ ബൈഡനെതിരെ വൻ പരാജയം ഏറ്റുവാങ്ങി. 

Tags:    
News Summary - ‘Bharat and America sabse achhe dost,’ chants Donald Trump in leaked video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.